22 December Sunday

നാഷണൽ ഡിഫൻസ് കോളേജ് ഇന്ത്യൻ പ്രതിനിധി സംഘം ഒമാൻ സ്റ്റേറ്റ് കൗൺസിൽ സന്ദർശിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Sep 2, 2024

മസ്‌ക്കത്ത് > ന്യൂഡൽഹി ആസ്ഥാനമായ നാഷണൽ ഡിഫൻസ് കോളേജ് പ്രതിനിധി സംഘം സുൽത്താനേറ്റ് ഓഫ് ഒമാൻ സ്റ്റേറ്റ് കൗൺസിൽ സന്ദർശിച്ചു. സുൽത്താനേറ്റ് ഓഫ് ഒമാനും റിപ്പബ്ലിക് ഓഫ് ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ കൂടിക്കാഴ്ചയിൽ ഇരുപക്ഷവും ചർച്ച ചെയ്തു.

സ്റ്റേറ്റ് കൗൺസിൽ സെക്രട്ടറി ജനറൽ അലി മുബാറക് അൽ അമ്രി, കൗൺസിൽ അംഗം ഹമദ് നാസർ അൽ നബ്ഹാനി, കൗൺസിലിലെ മറ്റ് ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് ഇന്ത്യൻ പ്രതിനിധി സംഘത്തെ സ്വീകരിച്ചു. സ്റ്റേറ്റ് കൗൺസിലിൻ്റെ പ്രവർത്തന രീതികളും നേട്ടങ്ങളും പ്രതിനിധി സംഘത്തിന് അംഗങ്ങൾ വിശദീകരിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top