19 December Thursday

കെഡിഎ ‌ ഓണം-ഈദ് ആഘോഷം ഒക്ടോബർ 18ന്

വെബ് ഡെസ്‌ക്‌Updated: Monday Sep 2, 2024

കുവൈത്ത് സിറ്റി > കോഴിക്കോട് ജില്ലാ അസോസിയേഷൻ കുവൈത്ത്‌ ‌ ഓണം-ഈദ് ആഘോഷം ക്ടോബർ 18 വെള്ളിയാഴ്ച രാവിലെ 9.30 മുതൽ ഖൈത്താൻ  ഇന്ത്യൻ കമ്മ്യൂണിറ്റി  സ്കൂളിൽ വെച്ച് വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു.

ആഘോഷ പരിപാടികളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന അസോസിയേഷൻ അംഗങ്ങൾ, കുടുംബാംഗങ്ങൾ എന്നിവർ  സെപ്റ്റംബർ 30 തിയ്യതിക്ക് മുൻപായി 97114405 / 66015466 / 97462488 / 69978967 എന്നീ നമ്പറുകളിലോ ഏരിയ പ്രസിഡന്റ് മുഖേനയോ, kozhikodeassociationkuwait@gmail.com എന്ന അസോസിയേഷ൯ ഇ-മെയിൽ വിലാസത്തിലോ ബന്ധപ്പെടേണ്ടതാണ്.

ഓണം ഈദ് 2024 ന്റെ വിജയകരമായ നടത്തിപ്പിനായി 75 അംഗങ്ങള്‍  അടങ്ങിയ സ്വാഗത സംഘം രൂപികരിച്ചു. ജനറല്‍  കണ്‍വീനറായി നിജാസ് കാസിം,  ജോയന്റ് കണ്‍വീനര്‍മാരായി ടി എസ് രേഖ, മുസ്തഫ മൈത്രി, എന്നിവരെയും തെരഞ്ഞെടുത്തു. മറ്റു കമ്മിറ്റികളുടെ കൺവീനർമാരായി രാഗേഷ് പറമ്പത്ത് (പ്രോഗ്രാം), ഹനീഫ്.സി (സ്‌പോൺസർഷിപ്പ്), ഷാജി.കെ.വി (സ്റ്റേജ്), ഷാഫി കൊല്ലം (ഫുഡ്), ഹമീദ് കേളോത്ത് (റിസപ്ഷൻ) മജീദ്.എം കെ  (വളണ്ടിയർ), ഷാഹുൽ ബേപ്പൂർ (പബ്ലിസിറ്റി), ഷംനാസ് (ട്രാൻസ്പോർട്ട്), സന്തോഷ് കുമാർ (സാമ്പത്തികം) എന്നിവരെയും തെരഞ്ഞെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top