സലാല > സലാലയിൽ വെച്ച് ഹൃദയാഘാതം മൂലം സുൽത്താൻ ഖാബൂസ് ഹോസ്പിറ്റലിൽ ചികത്സയിലിരിക്കെ മരണമടഞ്ഞ കോഴിക്കോട് പയ്യോളി ഇരിങ്ങത്ത് സ്വദേശി സി കെ രാജൻ അനുശോചനം കൈരളി സലാല അൽ ഖറാത്ത് യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്നു.
പ്രസിഡന്റ് ടി വി കെ സജീഷ് അധ്യക്ഷനായി. കൈരളി അൽ ഖറാത്ത് യൂണിറ്റ് സെക്രട്ടറി ജോജോ ജോസഫ് സ്വാഗതം പറഞ്ഞു. കൈരളി സലാല ആക്റ്റിംഗ് രക്ഷാധികാരി പി എം റിജിൽ, മുൻ രക്ഷാധികാരി എ കെ പവിത്രൻ, ജനറൽ സെക്രട്ടറി സിജോയ് പേരാവൂർ, പ്രസിഡന്റ് ഗംഗാധരൻ അയ്യപ്പൻ, ട്രഷറർ ലിജോ ലാസർ, ലോക കേരള സഭാംഗങ്ങളായ പവിത്രൻ കാരായി, ഹേമ ഗംഗാധരൻ എന്നിവർ അനുശോചനമറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..