21 December Saturday

ഒരുമ അഴീക്കോട്‌ പ്രവർത്തനം വിപുലീകരിക്കാൻ തീരുമാനിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Sep 4, 2024

ദുബായ് >  കണ്ണൂർ ജില്ലയിലെ അഴീക്കോടുള്ള യുഎഇ പ്രവാസികളുടെ കൂട്ടായ്മ ഒരുമ അഴീക്കോട്‌  പ്രവർത്തനം വിപുലീകരിക്കുന്നതിനായി തീരുമാനിച്ചു. സെപ്റ്റംബർ ഒന്നിന് നടന്ന യോഗത്തിന്റെ ഔപചാരിക ഉദ്ഘാടനം എംഎൽഎ കെ വി സുമേഷ് ഓൺലൈൻ ആയി നിർവഹിച്ചു.

പുതിയ ഭാരവാഹികളായി പ്രസിഡന്റ് സുബീർ, സെക്രട്ടറി മുബീർ, ട്രഷറർ മധു എന്നിവരേയും കൂടാതെ അഫ്സൽ വൈസ് പ്രസിഡന്റ്,  ജോയ്ൻ്റ് സെക്രട്ടറി മാരായി ഷമീർ, ചൈതേഷ് ജോയിൻ്റ് ട്രഷറർ സിനിൽ കുമാറും എക്സികുട്ടീവ് അംഗങ്ങളായി സിറാജ് മൊയ്ദീൻ, കെ വി അൻസാരി, റാഷിദ്, ഷംഷാദ്, ദീപക്, ഷാജിർ , കിരൺ ഗംഗാധരൻ, കിരൺ അഴീക്കോട്‌ , അർജുൻ, നസിർ വലിയ പറമ്പ്, സജിത്ത് വായിപറമ്പ് എന്നിവരെ തെരഞ്ഞെടുത്തു.   ദുബൈ മാലിക് റെസ്റ്റോറൻ്റിൽ നടന്ന  ചടങ്ങിൽ, അഴീക്കോട്‌ നിവാസികളുടെ കരോക്കെ ഗാനമേളയും, മുൻ ഒരുമ ഭാരവാഹികളും, കോർകമ്മിറ്റി അംഗങ്ങളായ  വിജയൻ, രത്നഭാനു , മറ്റു വിശിഷ്ട വ്യക്തികൾ സംസാരിക്കുകയും ചെയ്തു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top