25 November Monday

" ട്രാക്ക്' ഭാരവാഹികള്‍ അംബാസിഡറുമായി ചര്‍ച്ച നടത്തി

വെബ് ഡെസ്‌ക്‌Updated: Saturday Aug 7, 2021

കുവൈത്ത് സിറ്റി > തിരുവനന്തപുരം നോണ്‍ റെസിഡന്‍സ് അസോസിയേഷന്‍ ഓഫ് കുവൈത്ത് (ട്രാക്ക്) കേന്ദ്ര കമ്മിറ്റി ഭാരവാഹികള്‍ കുവൈത്തിലെ ഇന്ത്യന്‍ അംബാസിഡര്‍ സിബി ജോര്‍ജുമായി ചര്‍ച്ച നടത്തി. കോവിഡ് കാലത്ത് തിരുവനന്തപുരം നിവാസികള്‍ക്ക് മുന്‍ഗണന നല്‍കി കൊണ്ട് നാട്ടില്‍ പോകാന്‍ കഴിയാത്തവരെ വിമാനം ചാര്‍ട്ട് ചെയ്തു, നാട്ടില്‍ എത്തിച്ചതുള്‍പ്പെടെയുള്ള  പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.

തിരുവനന്തപുരം  ജില്ലാകാര്‍ക്ക് വേണ്ടി  കുവൈറ്റില്‍ നിന്ന് നേരിട്ട് തിരുവനന്തപുരത്തേക്ക് ജസീറ എയര്‍വേയ്‌സുമായി ബന്ധപ്പെട്ടു ഫ്‌ലൈറ്റ് സര്‍വീസ് ആരംഭിക്കുന്നതിന് വേണ്ടി എത്രയും പെട്ടന്ന് ഫ്‌ലൈറ്റ് സര്‍വീസ് തുടങ്ങാന്‍ വേണ്ട സഹായ സഹകരണം ഉണ്ടാക്കാനും, പ്രൊജക്റ്റ് വിസ സാധാരണ വിസയിലേക്ക് മാറ്റാന്‍ വേണ്ടിയുള്ള തീരുമാനം ഉണ്ടാക്കണമെന്നും, നാട്ടില്‍ നിന്നും  തിരികെ  കുവൈറ്റില്‍ വരാന്‍ സാധിക്കാത്തവരെ എത്രയും പെട്ടെന്ന് തിരികെ എത്തിക്കണമെന്നും ട്രാക്ക് നിവേദനത്തില്‍ ആവശ്യപ്പെട്ടു.

അംബാസിഡര്‍ ട്രാക്കിന്റെ നിവേദനത്തില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍  എല്ലാം അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് അംബാസിഡര്‍ ഉറപ്പ് നല്‍കി. ചെയര്‍മാന്‍ പി.ജി.ബിനു, പ്രസിഡന്റ് ,എം.എ.നിസ്സാം, ജനറല്‍ സെക്രട്ടറി കെ. ആര്‍.ബൈജു,  ട്രഷറര്‍ എ.മോഹന്‍കുമാര്‍,  വൈസ്.പ്രസിഡന്റ് ശീരാഗംസുരേഷ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top