22 December Sunday

വയനാടിന് കൈത്താങ്ങായി കല കുവൈത്ത് ‌‌: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ കൈമാറി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 7, 2024

കുവൈത്ത് ‌‌ സിറ്റി> മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ കല കുവൈത്ത് 10 ലക്ഷം രൂപ കൈമാറി. കോഴിക്കോട് പിഡബ്ലുഡി റെസ്റ്റ് ഹൌസിൽ നടന്ന ചടങ്ങിൽ കല കുവൈറ്റ്‌ മുൻ വൈസ് പ്രസിഡന്റ് സണ്ണി സൈജേഷ്,കേന്ദ്ര കമ്മിറ്റി അംഗം ശരത് പി.വി എന്നിവരാണ് മുഖ്യമന്ത്രിക്ക് തുക കൈമാറിയത്. തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി എം ബി രാജേഷ്,പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ്‌ റിയാസ്,മുൻ MLA പ്രദീപ് കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

വയനാട്ടിലുണ്ടായ പ്രകൃതി ദുരന്തത്തിൽ സമാനതകളില്ലാത്ത നാശനഷ്ടങ്ങളാണ് ഉണ്ടായിട്ടുള്ളത്. ദുരന്തത്തെ അതിജീവിക്കാനുള്ള പ്രവർത്തനത്തിൽ എല്ലാവരും പങ്കാളികളാവണമെന്ന് കല കുവൈത്ത് ‌ പ്രസിഡന്റ് അനുപ് മങ്ങാട്ട് ജനറൽ സെക്രട്ടറി സജി തോമസ് മാത്യു എന്നിവർ അഭ്യർത്ഥിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top