27 December Friday

നബിദിനം; യുഎഇ ഫെഡറൽ ഗവൺമെന്റ് ജീവനക്കാർക്ക് സെപ്തംബർ 15 അവധി

വെബ് ഡെസ്‌ക്‌Updated: Sunday Sep 8, 2024

ദുബായ് > മുഹമ്മദ് നബി(സ)യുടെ ജന്മദിനത്തോടനുബന്ധിച്ച് യുഎഇ ഫെഡറൽ ഗവൺമെന്റ് ജീവനക്കാർക്ക് സെപ്റ്റംബർ 15 ഞായർ അവധിയായിരിക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഹ്യൂമൻ റിസോഴ്‌സസ് അറിയിച്ചു. വാരാന്ത്യങ്ങളിൽ വരുന്ന പൊതു അവധികൾ അനുബന്ധ പ്രവൃത്തിദിനത്തിലേക്ക് മാറില്ല. എന്നാൽ അടുത്ത വർഷം മുതൽ ഇത് മാറും.

2024ലെ യുഎഇ കാബിനറ്റ് പ്രമേയത്തിൻ്റെ രണ്ടാം ഭാഗം 2024-ലെ പുതിയ പ്രമേയത്തിന് കീഴിലാണ് ഈ പ്രഖ്യാപനം വന്നത്. അടുത്ത വർഷം മുതൽ ചില പൊതു അവധികൾ എങ്ങനെ പ്രഖ്യാപിക്കണം എന്ന് ഇതിൽ വിശദീകരിക്കുന്നുണ്ട്.

പ്രമേയം അനുസരിച്ച്, വാരാന്ത്യത്തിൽ ഒരു അവധി വന്നാൽ, അത് "ആഴ്ചയുടെ തുടക്കത്തിലേക്കോ അവസാനത്തിലേക്കോ ക്യാബിനറ്റ് തീരുമാനത്തിലൂടെ മാറ്റാം". ഈദ് അൽ ഫിത്തറിനോ ഈദ് അൽ അദ്ഹക്കോ ഇത് ബാധകമല്ലെങ്കിലും, ശനിയാഴ്ചയോ ഞായറാഴ്ചയോ ഒരു പൊതു അവധി വന്നാൽ, വെള്ളിയാഴ്ചയോ തിങ്കളാഴ്ചയോ അധിക അവധി പ്രഖ്യാപിക്കാം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top