22 November Friday

ഇന്ത്യ - കുവൈത്ത് വാണിജ്യ വ്യാപാരമേള

വെബ് ഡെസ്‌ക്‌Updated: Sunday Sep 8, 2024
കു​വൈ​ത്ത് സി​റ്റി > കു​വൈ​ത്തി​ലെ ഇ​ന്ത്യ​ന്‍ എം​ബ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍  ഇന്ത്യ - കുവൈത്ത് വാണിജ്യ വ്യാപാരമേള സം​ഘ​ടി​പ്പിക്കും. ഭ​ക്ഷ്യ-​കാ​ർ​ഷി​ക, പാ​നീ​യ മേ​ഖ​ല​ക​ളി​ൽ ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി വ്യാ​പാ​ര പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ​രി​പാ​ടി. തി​ങ്ക​ൾ, ചൊ​വ്വ ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന മേളയിൽ ഇ​ന്ത്യ​യി​ല്‍ നി​ന്നും 30 ല​ധി​കം സ്ഥാ​പ​ന​ങ്ങ​ള്‍ പ​​ങ്കെ​ടു​ക്കും.
 
ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ​ന്‍ എ​ക്സ്പോ​ര്‍ട്ട് ഓ​ര്‍ഗ​നൈ​സേ​ഷ​ന്‍റെ​യും ചേം​ബ​ര്‍ ഓ​ഫ് കു​വൈ​ത്തി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി.ഇ​ന്ത്യ​ൻ ബി​സി​ന​സ് പ്രൊ​ഫ​ഷ​ണ​ൽ​സ് കൗ​ൺ​സി​ൽ സ​ഹ​ക​ര​ണ​ത്തോ​ടെ ബി​സി​ന​സ്‌ മീ​റ്റും സം​ഘ​ടി​പ്പി​ക്കും. ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ. ​ആ​ദ​ർ​ശ് സ്വൈ​ക ഉ​ദ്ഘാ​ട​നം ചെ​യ്യും. 
 
ഹോ​ട്ട​ൽ ഗ്രാ​ൻ​ഡ് മ​ജ​സ്റ്റി​ക്സി​ലും കു​വൈ​ത്ത് സി​റ്റി​യി​ലെ ചേ​മ്പ​ര്‍ ഓ​ഫ് കോ​മേ​ഴ്സി​ന്റെ ഹാ​ളി​ലു​മാ​യി ന​ട​ക്കു​ന്ന പ​രി​പാ​ടി രാ​വി​ലെ പ​ത്തി​ന് ആ​രം​ഭി​ച്ച് ഉ​ച്ച​ക്ക് 2.30 ന് ​അ​വ​സാ​നി​ക്കും. ജൈ​വ​കൃ​ഷി, ഭ​ക്ഷ്യ​സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ൾ, സു​സ്ഥി​ര കാ​ർ​ഷി​ക രീ​തി​ക​ൾ എ​ന്നി​വ മേ​ള​യി​ല്‍ പ്ര​ദ​ര്‍ശി​പ്പി​ക്കും.പ്രോ​ട്ടീ​നു​ക​ൾ, ഫോ​ർ​ട്ടി​ഫൈ​ഡ് ഫു​ഡു​ക​ൾ, നൂ​ത​ന ഭ​ക്ഷ്യ സം​ര​ക്ഷ​ണ സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളും സ​ന്ദ​ർ​ശ​ക​ർ​ക്ക് കാ​ണാ​നു​ള്ള സൗ​ക​ര്യം ഉ​ണ്ടാ​കും.ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള പ്ര​തി​നി​ധി സം​ഘം രാ​ജ്യ​ത്തെ പ്ര​മു​ഖ ഇ​റ​ക്കു​മ​തി​ക്കാ​ർ, ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ൾ, റീ​ട്ടെ​യി​ൽ സ്റ്റോ​റു​ക​ൾ എ​ന്നി​വ​ര്‍ സ​ന്ദ​ര്‍ശി​ക്കും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top