22 December Sunday

ജിദ്ദ നവോദയ മൻസൂർ അനുസ്മരണം നടത്തി

വെബ് ഡെസ്‌ക്‌Updated: Monday Sep 9, 2024

ഫോട്ടോ : ജിദ്ദ നവോദയ മൻസൂർ അനുസ്മരണത്തിൽ പി സി അയ്യൂബ് അനുസ്മരണ പ്രഭാഷണം നടത്തുന്നു.

ജിദ്ദ > ജീവകാരുണ്യ കലാ സാംസ്‌കാരിക രംഗത്ത് സജ്ജീവമായിരുന്ന മൻസൂറിന്റെ ഒന്നാം ചരമ വാർഷികത്തിൽ ജിദ്ദ നവോദയ ഷറഫിയ ഏരിയ അൽ റയാൻ യൂണിറ്റ് അനുസ്മരണ യോഗം നടത്തി. മൻസൂർ കഴിഞ്ഞ വർഷം ജിദ്ദയിൽ വെച്ചുണ്ടായ അപകടത്തിൽ ചികിത്സയിലാകുകയും പിന്നീട് നാട്ടിൽ വെച്ച് മരണപ്പെടുകയുമായിരുന്നു.  

ജിദ്ദ നവോദയ കേന്ദ്ര കമ്മിറ്റി ഓഫീസിൽ വെച്ച്  നടന്ന യോഗത്തിൽ ഷറഫിയ ഏരിയ ജീവകാരുണ്യ കൺവീനർ പി സി അയൂബ്ബ് അനുസ്മരണ പ്രഭാഷണം നടത്തി. ഷറഫിയ ഏരിയ അൽ റയാൻ യൂണിറ്റ് പ്രസിഡന്റ്‌ റിയാസ് കാരപ്പറമ്പ്,  ജിദ്ദ നവോദയ മുഖ്യ രക്ഷധികാരി ഷിബു തിരുവനന്തപുരം, കേന്ദ്ര ട്രഷറർ സി എം അബ്ദുറഹ്മാൻ, ഏരിയ രക്ഷധികാരി ഫിറോസ് മുഴുപ്പിലങ്ങാട്, കേന്ദ്ര കമ്മിറ്റി അംഗങ്ങൾ അമീൻ വേങ്ങൂർ, ഫൈസൽ കോടശ്ശേരി,ലാലു വേങ്ങൂർ, ആസിഫ് കരുവാറ്റ,  റഫീഖ് പത്തനാപുരം, ഹകീം പാണ്ടിക്കാട്, ഷറഫു കാളികാവ് എന്നിവർ സംസാരിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top