22 December Sunday

പ്രവാസി സാഹിത്യോത്സവ് 2024; സൗദി ഈസ്റ്റ് നാഷനൽ സ്വാഗതസംഘം രൂപീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Sep 9, 2024

റിയാദ് > കലാലയം സാംസ്‌കാരിക വേദി പ്രവാസി സാഹിത്യോത്സവിന്റെ 14 മത്  എഡിഷൻ സൗദി ഈസ്റ്റ്‌ നാഷനൽ  സ്വാഗതസംഘം രൂപീകരിച്ചു. വിവിധ രാഷ്ട്രീയ സാംസ്കാരിക സാമൂഹിക സാഹിത്യ പ്രവർത്തകർ പങ്കെടുത്ത സംഗമം ഐസിഎഫ് ഹയിൽ  ജനറൽ സെക്രട്ടറി ബഷീർ നല്ലളം ഉദ്‌ഘാടനം ചെയ്തു.

ആർഎസ്‍സി നാഷനൽ ചെയർമാൻ ഇബ്രാഹിം അംജദി,ആർ എസ് സി ഗ്ലോബൽ പ്രതിനിധി  സലീം പട്ടുവം, ഐസിഎഫ് പ്രൊവിൻസ് പ്രസിഡൻറ് ഹമീദ് സഖാഫി, എംബസി കോർഡിനേറ്ററും സാമൂഹിക പ്രവർത്തകനുമായ ചാൻസ അബ്ദുൽ റഹ്മാൻ, കെ എംസിസി ഹയിൽ ജനറൽ സെക്രട്ടറി ബാപ്പു എസ്റ്റേറ്റ് മുക്ക്, ഹായിൽ   ലുലു ജനറൽ മാനേജർ നൗഫൽ തൃശ്ശൂർ, ഐസിഎഫ് ഹയിൽ  നേതാവ് അബ്ദുൽ റഹ്മാൻ മദനി, അബീർ മെഡിക്കൽ ഗ്രൂപ്പ് പ്രതിനിധി അജ്മൽ, ഹായിൽ പ്രവാസി കൂട്ടായ്മ പ്രതിനിധി രജീഷ് ഇരിട്ടി, ഒഐസിസി പ്രതിനിധി ഹൈദർ,  നവോദയ പ്രതിനിധി ജസീൽ, അഫ്സൽ കായംകുളം, ആർഎസ്‍സി ഗ്ലോബൽ സെക്രട്ടറി  കബീർ ചേളാരി ആർഎസ് സി നാഷനൽ കലാലയം സെക്രട്ടറി നൗഷാദ് മാസ്റ്റർ മണ്ണാർക്കാട്, ആർഎസ് സി ഹായിൽ എക്സികുട്ടീവ് സെക്രട്ടറി നൗഫൽ പറക്കുന്ന്  എന്നിങ്ങനെ  കലാ സാംസ്കാരിക സാമൂഹിക രാഷ്ട്രീയ വ്യാപാര രംഗത്തെ പ്രമുഖർ സംസാരിച്ചു.  അബ്ദുൽ ഹമീദ് സഖാഫി  ചെയർമാനും, ബഷീർ നല്ലളം ജനറൽ കൺവീനറുമായ 121 അംഗ സംഘാടക സമിതിയെ തെരഞ്ഞെടുത്തു.

നവംബർ എട്ടിന് ഹായിലിൽ  വെച്ച് നടക്കുന്ന നാഷനൽ സാഹിത്യോത്സവിൽ റിയാദ്, അൽ അഹ്‌സ, അൽ ഖസീം, ഹായിൽ , അൽ ജൗഫ്, ജുബൈൽ, ദമ്മാം , അൽ ഖോബാർ, തുടങ്ങി ഒൻപത് സോണുകളിലെ വിവിധ ക്യാമ്പസുകളിൽ നിന്നുമായി രണ്ടായിരത്തോളം മത്സരാർത്ഥികൾ പങ്കെടുക്കും. കലാ-സാംസ്കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖർ ഈ കലാമേളയിൽ സംബന്ധിക്കുമെന്ന് സംഘാടക സമിതി അറിയിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top