26 December Thursday

നബിദിനം; സെപ്തംബർ 15ന് പൊതുഅവധി പ്രഖ്യാപിച്ച് ഒമാൻ

വെബ് ഡെസ്‌ക്‌Updated: Monday Sep 9, 2024

മസ്‌കത്ത്‌ > നബി ദിനത്തോട് അനുബന്ധിച്ച് സെപ്തംബര്‍ 15 ഞായറാഴ്ച ഒമാനില്‍ പൊതുഅവധി പ്രഖ്യാപിച്ചു. ഓണവും നബിദിനവും ഒന്നിച്ചു ആഘോഷിക്കാൻ കഴിയുന്നതിലുള്ള സന്തോഷത്തിലാണ് മലയാളികൾ. തിരുവോണവും സെപ്റ്റംബർ 15 ഞായറാഴ്ചയാണ്.

പ്രവർത്തി ദിനത്തിൽ ഓണം എത്തിയതോടെ പലരും അവധി എടുക്കാൻ ആലോചിച്ചിരുന്നു. എന്നാൽ പൊതു അവധി ലഭിച്ചതോടെ  മലയാളികൾ ഏറെ സന്തോഷത്തിലാണ്. വരാന്ത്യ അവധി ഉൾപ്പടെ വെള്ളി മുതൽ ഞായർ വരെ തുടര്‍ച്ചയായ മൂന്ന് ദിവസം ഒഴിവ് ലഭിക്കും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top