22 December Sunday

ബഹ്റൈനിൽ ബഹുരാഷ്ട്ര കമ്പനികൾക്ക് ജനുവരി ഒന്ന് മുതൽ പുതിയ നികുതി

വെബ് ഡെസ്‌ക്‌Updated: Monday Sep 9, 2024

മനാമ > ബഹ്റൈനിൽ ബഹുരാഷ്ട്ര കമ്പനികൾക്ക് പുതിയ നികുതി ചുമത്താൻ തീരുമാനം. കമ്പനികൾക്ക് എംഎൻഇ ഡൊമസ്റ്റിക് മിനിമം ടാക്സ് ഡിഎംടിടി ചുമത്താനുള്ള തീരുമാനം പ്രഖ്യാപിച്ചു. ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോർപ്പറേഷൻ ആൻഡ് ഡെവലപ്മെൻറ് ഒഇസിഡി മാർഗ്ഗ നിർദ്ദേശങ്ങൾക്ക് അനുസരിച്ചാണ് പുതിയ നികുതി സംവിധാനം നടപ്പാക്കുക.

2025 ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നികുതി ഘടനയനുസരിച്ച് മൾട്ടി നാഷണൽ കമ്പനികൾ കുറഞ്ഞത് ലാഭത്തിന്റെ 15 ശതമാനം നികുതിയായി നൽകണം. ആഗോള സാമ്പത്തിക നീതിയും സുതാര്യതയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയുടെ ഭാഗമാണ് പുതിയ തീരുമാനം. 2018 മുതൽ രാജ്യം ഒഇസിഡി ഫ്രെയിം വർക്കിൽ ചേരുകയും ദ്വിമുഖ നികുതി പരിഷ്കരണത്തിന് അംഗീകാരം നൽക്കുകയും ചെയ്തിരുന്നു.

രാജ്യത്ത് പ്രവർത്തിക്കുന്ന, 750 ദശലക്ഷം യൂറോക്ക് മുകളിൽ വരുമാനമുള്ള വൻകിട എംഎൻഇകൾക്ക് മാത്രമായിരിക്കും പുതിയ നികുതി ബാധകം. ഇതിന്റെ പരിധിയിൽ വരുന്ന ബിസിനസുകാർ സമയപരിധിക്കു മുമ്പ് നാഷണൽ ബ്യൂറോ ഫോർ റവന്യൂവിൽ എൻബിആർ രജിസ്റ്റർ ചെയ്യണം. കൂടുതൽ അന്വേഷണങ്ങൾക്ക് എൻപിആർ കോഡ് സെൻററിൽ 80008001 എന്ന നമ്പറിലോ അല്ലെങ്കിൽ mne@nbr.gov.bh എന്ന് ഇമെയിൽ വഴിയോ ബന്ധപ്പെടാം. കൂടുതൽ വിവരങ്ങൾ www.nbr.gov.bh എന്ന വെബ്സൈറ്റിൽ ലഭിക്കും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top