ദുബായ്> യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഞായറാഴ്ച കുവൈത്ത് സന്ദർശിക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള ദീർഘകാല ബന്ധത്തെക്കുറിച്ച് കുവൈത്ത് അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹുമായി ഷെയ്ഖ് മുഹമ്മദ് ചർച്ച നടത്തും.
സാമ്പത്തിക വികസനം, നിക്ഷേപം, പ്രാദേശിക സ്ഥിരത തുടങ്ങിയ സുപ്രധാന മേഖലകളിൽ സഹകരണം വർധിപ്പിക്കുന്നതിനെക്കുറിച്ചായിരിക്കും പ്രധാന ചർച്ച. ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്താനും മേഖലയിലെ സമൃദ്ധിക്കും സമാധാനത്തിനും വേണ്ടിയുള്ള പരസ്പര ശ്രമങ്ങളെ പിന്തുണയ്ക്കാനും ചർച്ചകൾ ലക്ഷ്യമിടുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..