അബുദാബി> വനിതാ കൂട്ടായ്മയായ 'സീ ഹെർ എംപവേർഡ് (ഷി) സംഘടിപ്പിക്കുന്ന ഷീ ഫ്യൂഷൻ ഫിയസ്റ്റ - സീസൺ 2 സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ.
നവംബർ 10 ഞായറാഴ്ച വൈകീട്ട് 3 മുതൽ ഇന്ത്യാ സോഷ്യൽ ആന്റ് കൾച്ചറൽ സെന്ററിൽ വൈവിധ്യമാർന്ന കലാപരിപാടികളോടെയാണ് ഷി ഫ്യൂഷൻ ഫിയസ്റ്റ - നടക്കുക.
സിനിമ താരം ഷംന കാസിം, മോഡലും സോഷ്യൽ മീഡിയ ഇൻഫ്ലുൻസറുമായ അജ്മൽ ഖാൻ തുടങ്ങിയവർ മുഖ്യാതിഥികളാകും. അമൃത സുരേഷ്, ശ്രീനാഥ് ശിവരാമൻ, റോക്സ്റ്റാർ കൗഷിക്, കൃതിക എന്നിവർ നയിക്കുന്ന ലൈവ് മ്യൂസിക്കൽ ഇവന്റ്, മിസ്സി മാത്യൂസ് നയിക്കുന്ന ഫാഷൻ ഷോ എന്നിവ ഉണ്ടായിരിക്കും.
അബുദാബിയിൽ ജോലി ചെയ്യുന്ന വനിതകളുടെ കൂട്ടായ്മയായ ഷി താമസ സ്ഥലം, ജോലി എന്നതിനപ്പുറത്തേയ്ക്ക് മറ്റൊരു ലോകമില്ല എന്ന് ചിന്തിച്ചുവരുന്ന സ്ത്രീകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്നതാണ് പ്രാഥമികമായി ലക്ഷ്യമിടുന്നത്. അതിന്റെ ഭാഗമായി പാചകമത്സരങ്ങൾ, മെഡിക്കൽ സെമിനാറുകൾ, സാമൂഹ്യ സേവനങ്ങൾ എന്നിവ സംഘടിപ്പിച്ചുവരുന്നു. വാർത്താസമ്മേളനത്തിൽ സുറുമി ശിഹാബ്, ഉദായത്ത് ഷാൻ, ഡോ. ഷമീമ ശരീഫ്, സജ്ന റിയാസ്, തനൂജ ഫാരിസ്, ജസ്ന അൻവർ, ഹുസ്ന അനീസ് എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..