22 December Sunday

എക്സ്പാറ്റ്സ് സ്പോര്‍ട്ടീവ് ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് ബ്രോഷർ പ്രകാശനം ചെയ്തു

വെബ് ഡെസ്‌ക്‌Updated: Sunday Nov 10, 2024

ദോഹ> എക്സ്പാറ്റ്സ് സ്പോര്‍ട്ടീവ് സംഘടിപ്പിക്കുന്ന രണ്ടാമത് അന്താരാഷ്ട്ര ഓപണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റിനു നവമ്പര്‍ 6 ന്‌ തുടക്കമാവും. പാദുക്കോണ്‍ സ്കൂള്‍ ഓഫ് ബാഡ്മിന്റണിന്റെയും ഖത്തര്‍ ബാഡ്മിന്റണ്‍ അപെക്സ് ബോഡിയുടെയും സഹകരണത്തോടെ ബീറ്റ കാംബ്രിഡ്ജ് സ്കൂളില്‍ അത്‌ലന്‍ സ്പോര്‍ട്സില്‍ സംഘടിപ്പിക്കുന്ന ടൂര്‍ണ്ണമെന്റിന്റെ മുഖ്യ പ്രായോജകര്‍ കിംസ് ഹെല്‍ത്ത് ആണ്‌.  ടൂര്‍ണ്ണമെന്റിന്റെ പോസ്റ്റര്‍ പ്രകാശനം കിംസ് ഹെല്‍ത്ത് മാര്‍ക്കറ്റിംഗ് മാനേജര്‍ ഇഖ്‌റ മസാഹിര്‍ റേഡിയോ മലയാളം സിഇഒ അന്‍വര്‍ ഹുസൈന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു. എക്സ്പാറ്റ്സ് സ്പോര്‍ട്ടീവ് പ്രസിഡണ്ട് അബ്ദുല്‍ എ ആര്‍ ഗഫൂര്‍  അദ്ധ്യക്ഷനായി. ടൂര്‍ണമെന്റ് ജനറല്‍ കണ്‍വീനര്‍ എം ടി അസീം സംഘാടക സമിതിയംഗങ്ങളായ എ സി മുനീഷ്, സൈഫ് വളാഞ്ചേരി, മുഹ്‌സിന്‍ ഓമശ്ശേരി, റഹീം വേങ്ങേരി, റഹ്മത്തുല്ല കൊണ്ടോട്ടി, റബീ അ്‌സമാന്‍, എക്സ്പാറ്റ്സ് സ്പോര്‍ട്ടീവ് ജനറല്‍ സെക്രട്ടറി മഖ്ബൂല്‍ അഹമ്മദ്, ആര്‍ ജെ ജിബിന്‍ തുടങ്ങിയര്‍ പങ്കെടുത്തു.

9,11,13,15,17 വയസ്സുകള്‍ക്ക് താഴെയുള്ള കാറ്റഗറിയില്‍ കുട്ടികള്‍ക്കായുള്ള സിംഗിള്‍സ് മത്സരവും 35 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍, പുരുഷന്മാരുടെ ഓപണ്‍ കാറ്റഗറി എന്നീ വിഭാഗത്തില്‍ സിംഗിള്‍സും ഡബിള്‍സും 45 വയസ്സിനുമുകളില്‍ പ്രായമുള്ളവര്‍ക്ക് ഡബിള്‍സും ബാഡ്മിന്റണ്‍ അസോസിയേഷന്റെ വിവിധ ഗ്രേഡില്‍ ഉള്ളവര്‍ക്കായി ഡബിള്‍സ് മത്സരവും നടക്കും. വിജയികള്‍ക്ക് മെഡലുകളും സര്‍ട്ടിഫിക്കറ്റും ട്രോഫികളും കുട്ടികളുടെ വിഭാഗത്തില്‍ ഗിഫ്റ്റ് വൗച്ചറുകളും സമ്മാനിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്റ്റ്റേഷനുമായി 33679210, 55813743 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top