24 December Tuesday

മലയാളത്തിൽ സംഗീതം നിർവഹിക്കാത്തത് വിളിക്കാത്തതിനാലെന്ന്‌ ഇളയരാജ

വെബ് ഡെസ്‌ക്‌Updated: Sunday Nov 10, 2024

ഷാർജ> മലയാളത്തിൽ സംഗീതം നിർവഹിക്കാത്തത് തന്നെ വിളിക്കാത്തത് കൊണ്ടാണ് സംഗീത ഇതിഹാസം ഇളയരാജ. ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ മാധ്യമങ്ങളുമായി സംവദിക്കവേയാണ് ഇളയരാജ ഇത്തരത്തിൽ പ്രതികരിച്ചത്. മലയാളത്തിൽ ധാരാളം സംഗീത സംവിധായകരുണ്ട് എന്നും, സംഗീതജ്ഞാനം വേണ്ടുവോളം ഉള്ളവരാണ് മലയാളികൾ എന്നും അദ്ദേഹം പറഞ്ഞു.

ഓരോ വീട്ടിലും  ഓരോ അംഗവും സംഗീത സംവിധായകരാണ് എന്നും, അവർക്ക്‌ മറ്റുള്ളവരെ ആശ്രയിക്കേണ്ട കാര്യമില്ല എന്നും  അതിനാലാണ് അവർ തന്നെ സമീപിക്കാത്തത് എന്നും ഇളയരാജ കൂട്ടിച്ചേർത്തു. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top