22 December Sunday

അക്ഷരം 2024 സാംസ്കാരിക മഹോത്സവം നവംബർ 15 ന്

വെബ് ഡെസ്‌ക്‌Updated: Sunday Nov 10, 2024

മസ്‌ക്കറ്റ്> മലയാളം മിഷൻ ഒമാൻ സംഘടിപ്പിക്കുന്ന അക്ഷരം 2024 സാംസ്‌കാരിക മഹാമേള നവംബർ 15 വൈകുന്നേരം അഞ്ചു മണിക്ക് വെള്ളിയാഴ്ച റുസൈലിലുള്ള മിഡിൽ ഈസ്റ്റ് കോളേജിൽ നടക്കും. മലയാളം മിഷൻ ഒമാൻ ചാപ്ടറിലെ വിവിധ മേഖലകളിൽ നിന്നുള്ള നൂറിലധികം കുട്ടികൾ കലാപരിപാടികൾ അവതരിപ്പിക്കും. തുടർന്ന് നടക്കുന്ന സാംസ്ക്കാരിക സമ്മേളനം കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ മലയാളം മിഷൻ ഡയറക്ടറും പ്രമുഖ കവിയുമായ മുരുകൻ കാട്ടാക്കട, കേരള സംഗീത നാടക അക്കാദമി ചെയർമാനും ചെണ്ട വാദകനുമായ പദ്‌മശ്രീ മട്ടന്നൂർ ശങ്കരൻ കുട്ടി, ഒമാനിലെ സാമൂഹിക സാംസ്കാരിക മേഖലയിൽ നിന്നുള്ള പ്രമുഖർ, മലയാളം മിഷൻ ഒമാൻ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും.

മലയാളം മിഷൻ ഒമാൻ ഏർപ്പെടുത്തിയിരിക്കുന്ന പ്രഥമ 'പ്രവാസി ഭാഷാ പുരസ്ക്കാരം 2024' അവാർഡ് ജേതാവ് പി മണികണ്ഠന് ആർ ബിന്ദു ചടങ്ങിൽ സമ്മാനിക്കും. സംസാകാരികോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കഥ, കവിതാ രചനാ മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനങ്ങളും ചടങ്ങിൽ വച്ചു നൽകും. സാംസ്ക്കാരിക സമ്മേളനത്തിനു ശേഷം മുരുകൻ കാട്ടാക്കട അവതരിപ്പിക്കുന്ന കാവ്യ സദസ്സ് നടക്കും. അതിനു ശേഷം മട്ടന്നൂർ ശങ്കരൻ കുട്ടിയും, ഹാർമോണിയം വിദഗ്ദ്ധൻ പ്രകാശ് ഉള്ളിയേരിയും ചേർന്നവതരിപ്പിക്കുന്നഫ്യുഷൻ പ്രോഗ്രാം 'ദ്വയം' അരങ്ങേറും. മലയാളം മിഷൻ ഒമാൻ ചെയർമാൻ ഡോ. രത്‌നകുമാർ, പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ വിൽസൺ ജോർജ്ജ്, പ്രസിഡന്റ് കെ സുനിൽകുമാർ, സെക്രട്ടറി അനു ചന്ദ്രൻ, ട്രഷറർ പി ശ്രീകുമാർ, ജോയിന്റ് സെക്രട്ടറിമാരായ അനുപമ സന്തോഷ്, രാജീവ് മഹാദേവൻ, ഗ്ലോബൽ ഈവന്റ്സ് മാനേജിംഗ് ഡയറക്ടർ ആതിര ഗിരീഷ് എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top