13 November Wednesday

ഒമാന്റെ മത്സ്യവിപണനം ചൈനയിലേക്കും

വെബ് ഡെസ്‌ക്‌Updated: Sunday Nov 10, 2024

മസ്‌കത്ത്> മത്സ്യവിപണന വിൽപന മേഖലയിലെ ഒമാനി കമ്പനികളുടെ  മത്സ്യ ഉൽപന്നങ്ങൾ  ചൈനയിലേക്ക് കയറ്റുമതി ചെയ്യാൻ തുടങ്ങി. ഒമാനി മത്സ്യ ഉൽപന്നങ്ങളുടെ മൂല്യം വർധിപ്പിക്കുന്നതിനും അവയുടെ അന്താരാഷ്‌ട്ര വ്യാപനം വിപുലീകരിക്കുന്നതിനുമായി പ്രവർത്തിക്കുന്നതിനാൽ കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് നടപടി.
 
ഒമാൻ –- -ചൈന സർക്കാറുകൾ തമ്മിൽ ഒപ്പുവെച്ച ഔപചാരിക കരാർ  അനുസരിച്ചാണ് ഈ വികസനം നടക്കുന്നതെന്ന് മന്ത്രാലയത്തിലെ അഗ്രികൾച്ചറൽ ആൻഡ് ഫിഷറീസ് മാർക്കറ്റിംഗ് ഡയറക്ടർ ജനറൽ ഡോ മസൂദ് ബിൻ സുലൈമാൻ അൽ അസ്രി അഭിപ്രായപ്പെട്ടു. ഒമാനും ചൈനയും തമ്മിലുള്ള സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുന്നതിനും വ്യാപാരത്തിന് പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഭക്ഷ്യസുരക്ഷയ്ക്ക് സംഭാവന നൽകുന്നതിനുമാണ് ഈ കയറ്റുമതിയുടെ തുടക്കം. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top