22 December Sunday

അനീഷ് പൂക്കാടിന് കല കുവൈത്തിന്റെ യാത്രയയപ്പ്

വെബ് ഡെസ്‌ക്‌Updated: Sunday Nov 10, 2024

കുവൈത്ത് സിറ്റി > പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക്‌ മടങ്ങുന്ന മുൻ കേന്ദ്ര കമ്മിറ്റി അംഗവും മംഗഫ് സെൻട്രൽ യൂണിറ്റ് എക്സിക്യൂട്ടീവ് മെമ്പറുമായ അനീഷ് പൂക്കാടിന് കേരള ആർട്ട്‌ ലവേഴ്സ് അസോസിയേഷൻ കല കുവൈത്ത് യാത്രയയപ്പ് നൽകി.

മേഖല പ്രസിഡന്റ്  ദേവദാസ് സെൽവരാജ്  അധ്യക്ഷനായി. കല കുവൈത്ത് പ്രസിഡന്റ് അനൂപ് മങ്ങാട്ട് കലയുടെ ഉപഹാരം നൽകി.ജോ.സെക്രട്ടറി ബിജോയ്,വൈ. പ്രിസിഡന്റ്‌ റിച്ചി കെ ജോർജ്, യൂണിറ്റ് ആക്ടിംഗ് കൺവീനർ ലിബി ബിജു, കല കുവൈറ്റ്‌ കേന്ദ്ര കമ്മിറ്റി അംഗങ്ങൾ, മേഖല കമ്മിറ്റി അംഗങ്ങൾ,യൂണിറ്റ് അംഗങ്ങൾ, മുൻ ഭാരവാഹികൾ എന്നിവർ ആശംസകൾ അറിയിച്ചു. യൂണിറ്റിന്റെ ഉപഹാരം യൂണിറ്റ് അംഗങ്ങൾ ചേർന്ന് നൽകി. മേഖല  സെക്രട്ടറി തോമസ് സെൽവൻ സ്വാഗതം ആശംസിച്ചു.  മേഖല എക്സിക്യുട്ടിവ് അംഗം അരവിന്ദ് കൃഷ്ണൻകുട്ടി നന്ദി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top