മസ്‌കറ്റ്>ഒമാൻ ഇന്ത്യൻ സ്‌കൂൾ ഡയറക്ടർ ബോർഡ് തെരഞ്ഞെടുപ്പ് ജനുവരി പതിനൊന്നിന്.
ഏഴാമത് തിരഞ്ഞെടുപ്പാണ് ഇത്തവണ നടക്കുന്നതെന്ന് തിരഞ്ഞെടുപ്പ് കമീഷണർ ബാബു രാജേന്ദ്രൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
നാമനിർദ്ദേശ പത്രികക്കുള്ള ഫോം വിതരണം നവംബർ 17 മുതൽ ആരംഭിക്കും. നവംബർ 21 മുതൽ പത്രിക സ്വീകരിച്ചു തുടങ്ങും. ഡിസംബർ ഏഴ് ഉച്ചക്ക് ഒരു മണിവരെ പത്രിക സ്വീകരിക്കും. ഞായർ മുതൽ വ്യാഴം വരെയുള്ള പ്രവർത്തി ദിവസങ്ങളിൽ ഇവ സമർപ്പിക്കാവുന്നതാണ്. ഡിസംബർ 14-ന് നാമനിർദ്ദേശ പട്ടികയുടെ സൂക്ഷ്‌മ പരിശോധന പൂർത്തിയാവും. ഡിസംബർ 26ന് ഉച്ചക്ക് ഒരു മണിവരെയാണ് നാമനിർദ്ദേശ പത്രിക പിൻവലി ക്കാനുള്ള അവസാന സമയം. സ്ഥാനാർഥികളുടെ അന്തിമ പട്ടിക ഡിസംബർ 27ന് പുറത്തുവിടും. കെ എം ഷക്കീൽ, ദിവേഷ് ലുമ്പാ, മൈതിലി ആനന്ദ്, താപൻ വിസ്, മറിയം ചെറിയാൻ എന്നിവർ അംഗങ്ങളായ ഇലക്ഷൻ കമീഷൻ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.
രാവിലെ എട്ട് മുതൽ വൈകുന്നേരം എട്ട് വരെയാണ് വോട്ടിംഗ് സമയം. അന്ന് തന്നെ ഫലപ്രഖ്യാപനവും നടക്കും. തെരഞ്ഞെടുപ്പ് ദിവസം സ്‌കൂൾ പരിസരത്തോ പുറേത്തോ യാതൊരു വിധത്തിലുള്ള വോട്ട് പിടുത്തവും അനുവദിക്കില്ല.
തെരഞ്ഞെടുപ്പ് കമീഷൻ നിലവിൽ വോട്ടർ പട്ടിക തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. രക്ഷിതാക്കൾക്ക് തെരഞ്ഞെടുപ്പ് സംബന്ധമായ മുഴുവൻ വിവരങ്ങളും അറിയുന്നതിന് www.indianschoolsbodelection.org എന്ന വെബ്സൈറ്റും ഇന്നലെ ലോഞ്ച് ചെയ്തു. പാരന്റ് ഐഡിയുടെ സഹായത്തോടെ വോട്ടുചെയ്യാനുള്ള യോഗ്യത പരിശോധിക്കാനാകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..