ഷാർജ> അക്ബർ ആലിക്കരയുടെ പുതിയ കഥാസമാഹാരം ‘ഗോസായിച്ചോറ്' ഷാർജ അന്താരാഷ്ട്ര പുസ്‌തകമേളയിൽ പ്രകാശിപ്പിച്ചു. എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ ഷാബു കിളിത്തട്ടിലിന് നൽകി എഴുത്തുകാരി കെ പി സുധീര പുസ്‌തകം പുറത്തിറക്കി. രാഷ്ട്രീയാംശമുള്ള കഥകൾ അന്യംനിന്ന് പോകുന്ന ഈ കാലത്ത് ഗോസായിച്ചോറിലെ കഥകൾ കൂടുതൽ പ്രസക്തമാകുന്നുവെന്ന് കെ പി സുധീര പറഞ്ഞു. മാധ്യമ പ്രവർത്തകൻ ഹിഷാം അബ്‌ദുൾ സലാം, പ്രതാപൻ തായാട്ട്, ലോക കേരള സഭ അംഗം മോഹനൻ പിള്ള, എം എം മൊയ്‌തുണ്ണി, മച്ചിങ്ങൽ രാധാകൃഷ്ണൻ, അക്ബർ ആലിക്കര എന്നിവർ സംസാരിച്ചു. ഹരിതം ബുക്സ് പ്രസിദ്ധീകരിച്ച പുസ്‌തകത്തിൽ ആറ് കഥകളാണുള്ളത്.
എസ് കെ പൊറ്റെക്കാട്ട് അവാർഡ്, ഉറൂബ് ചെറുകഥ പുരസ്‌കാരം, അക്കാഫ് പോപ്പുലർ ചെറുകഥ പുരസ്‌കാരം എന്നിവ നേടിയിട്ടുള്ള എഴുത്തുകാരനാണ് അക്ബർ ആലിക്കര. അക്ബർ ആലിക്കരയുടെ ‘ഗോസായിച്ചോറ്’ പ്രകാശിപ്പിക്കുന്നു
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..