22 November Friday

പ്രവാസി സാഹിത്യോത്സവ് നവംബര്‍ 15ന്

വെബ് ഡെസ്‌ക്‌Updated: Monday Nov 11, 2024

ദോഹ> കലാലയം സാംസ്‌ക്കാരിക വേദി സംഘടിപ്പിക്കുന്ന ഖത്തര്‍ പ്രവാസി സാഹിത്യോത്സവ് നവംബര്‍ 15  വെള്ളിയാഴ്ച മെഷാഫിലെ പോഡാര്‍ പേള്‍ സ്‌കൂളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.  സാഹിത്യോത്സവത്തിന്റെ പതിനാലാമത് എഡിഷനാണ് ജീവിതം തേടിച്ചെന്ന വേരുകള്‍ എന്ന പ്രമേയത്തില്‍ നടക്കുന്നത്. യൂണിറ്റ്, സെക്ടര്‍, സോണ്‍ തലങ്ങളില്‍ മത്സരിച്ച് വിജയിച്ചവരും ഖത്തറിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികളും ഉള്‍പ്പെടെ അഞ്ഞൂറോളം പ്രതിഭകളാണ് ഗ്രാന്റ് ഫിനാലെയില്‍ മത്സരിക്കുക. മൂന്ന് പതിറ്റാണ്ടിലേറെയായി ഗള്‍ഫില്‍ പ്രവര്‍ത്തിക്കുന്ന രിസാല സ്റ്റഡി സര്‍ക്കിളിന് കീഴിലുള്ള കലാലയം സാംസ്‌ക്കാരിക വേദിയാണ് സാഹിത്യോത്സവ് സംഘടിപ്പിക്കുന്നത്.

രാവിലെ എട്ട് മണിക്ക് ആരംഭിക്കുന്ന പരിപാടിയില്‍ മാപ്പിളപ്പാട്ട്, സൂഫി ഗീതം, ഖവാലി, മാഗസിന്‍ ഡിസൈന്‍, പ്രസംഗം, കഥ, കവിത, ദഫ്മുട്ട് തുടങങിയ എണ്‍പത് ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. ഉച്ചക്ക് ഒന്നരക്ക് നടക്കുന്ന ഉദ്ഘാടന സംഗമത്തില്‍ ഖത്തറിലെ സാമൂഹ്യ- സാംസ്‌ക്കാരിക- വൈജ്ഞാനിക കലാ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. സാഹിത്യോത്സവ് സ്വാഗതസംഘം അഡൈ്വസറി ബോര്‍ഡ് അംഗം സിറാജ് ചൊവ്വ, ആര്‍ എസ് സി നാഷണല്‍ എക്‌സിക്യൂട്ടീവ് സെക്രട്ടറി നംഷാദ് പനമ്പാട്, വിസ്ഡം സെക്രട്ടറി താജുദ്ദീന്‍ പുറത്തീല്‍, എക്‌സിക്യൂട്ടീവ് ബോര്‍ഡ് അംഗം ഉബൈദ് പേരാമ്പ്ര തുടങ്ങിയവര്‍  വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top