22 December Sunday

ഇന്ത്യൻ മീഡിയ അബുദാബിയ്ക്ക്‌ പുതിയ ഭാരവാഹികൾ

വെബ് ഡെസ്‌ക്‌Updated: Monday Nov 11, 2024

അബുദാബി> മാധ്യമ പ്രവർത്തകരുടെ കൂട്ടയ്മയായ ഇന്ത്യൻ മീഡിയ അബുദാബി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ് എൻ എം അബൂബക്കർ അധ്യക്ഷനായി ഇന്ത്യ സോഷ്യൽ കൾച്ചറൽ സെന്ററിൽ നടന്ന വാർഷിക ജനറൽ ബോഡിയോഗത്തിൽ സെക്രട്ടറി ടി എസ് നിസാമുദ്ധീൻ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ടി പി ഗംഗാധരൻ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

പുതിയ ഭാരവാഹികളായി സമീർ കല്ലറ (പ്രസിഡന്റ്), റാശിദ് പൂമാടം ( ജനറൽ സെക്രട്ടറി), ഷിജിന കണ്ണൻദാസ് (ട്രഷറർ), റസാഖ് ഒരുമനയൂർ (വൈസ് പ്രസിഡന്റ്),  ടി എസ് നിസാമുദ്ധീൻ (ജോയിൻ സെക്രട്ടറി), എന്നിവരെ തെരഞ്ഞെടുത്തു. അനിൽ സി ഇടിക്കുള, പി എം അബ്ദുൽ റഹ്മാൻ, സഫറുള്ള പാലപ്പെട്ടി, ടി പി ഗംഗാധരൻ, എൻ എം അബൂബക്കർ എന്നിവരെ പ്രവർത്തക സമിതി അംഗങ്ങളായും തെരഞ്ഞെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top