12 December Thursday

മഹാത്മ ജ്യോതിബ ഫൂലെ പുരസ്കാരം ജുബൈർ വെള്ളാടത്തിന് സമ്മാനിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Dec 11, 2024

ന്യൂഡൽഹി > ഭാരതീയ ദലിത് സാഹിത്യ അക്കാദമിയുടെ മഹാത്മ ജ്യോതിബ ഫൂലെ നാഷണൽ ഫെല്ലോഷിപ്പ് അവാർഡ് എഴുത്തുകാരനും സാഹിത്യപ്രവർത്തകനുമായ ജുബൈർ വെള്ളാടത്തിന് സമ്മാനിച്ചു. ഡൽഹിയിൽ സംഘടിപ്പിച്ച അക്കാദമിയുടെ ദേശീയസമ്മേളനത്തിൽ വെച്ച് അക്കാദമി പ്രസിഡന്റ് ഡോ. സോഹൻ ലാൽ സുമനാക്ഷറിൽ നിന്നും അവാർഡ് അവാർഡ് ഏറ്റുവാങ്ങി. വിജ്ഞാനസാഹിത്യ വിഭാഗത്തിൽ എന്റെ ആനക്കര നാൾവഴികൾ നാട്ടുവഴികൾ എന്ന ചരിത്രപഠന പുസ്തകത്തിന്റെ രചനക്കാണ് പുരസ്കാരം. ചിന്തകനും എഴുത്തുകാരമായിരുന്ന ജ്യോതിബ ഗോവിന്ദറാവു ഫൂലെയുടെ ഓർമ്മക്കായ് ഏർപ്പെടുത്തിയതാണ് അവാർഡ്.

മലപ്പുറം- പാലക്കാട് ജില്ലകളുടെ അതിർത്തി ഗ്രാമമായ ആനക്കരയുടെ സ്വാതന്ത്ര്യസമരം, രാഷ്ട്രീയം, കല, സാഹിത്യം തുടങ്ങി വിവിധ മേഖലകളെ കുറിച്ചുള്ള പഠനമാണ് പുസ്തകം. അക്ഷരജാലകം ബുക്സാണ് പുസ്തകത്തിന്റെ പ്രസാധകർ. ആനക്കര സ്വദേശിയായ ജുബൈർ വെള്ളാടത്ത് രണ്ടരപതിറ്റാണ്ടായി യുഎഇയിലെ അബുദാബിയിൽ ജോലി ചെയ്യുന്നു. അക്ഷരജാലകം സാംസ്കാരിക കൂട്ടായ്മയുടെ ഓവർസീസ് പ്രസിഡന്റാണ്. അക്ഷരജാലകം ബുക്സ് എഡിറ്റോറിയൽ ബോർഡ് മെമ്പർ, അബുദാബി അക്ഷര സാഹിത്യ ക്ലബ്ബ്, അബുദാബി ഐഐസി ലിറ്റററി വിംഗ് തുടങ്ങി പ്രവാസലോകത്തെ സാഹിത്യ പ്രവർത്തനങ്ങളിൽ അദ്ദേഹം സജീവമാണ്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top