12 December Thursday

കൈരളിയുടെ സാംസ്കാരിക പെരുമ: കേരളോത്സവം 2024 സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Dec 12, 2024

ഫുജൈറ > ഈദ് അൽ  ഇത്തിഹാദ് ആഘോഷങ്ങളുടെ ഭാഗമായി കൈരളി കൾച്ചറൽ അസോസ്സിയേഷൻ ഫുജൈറ യൂണിറ്റ്  കേരളോത്സവം 2024  സംഘടിപ്പിച്ചു. ശനിയാഴ്ച വൈകിട്ട് 5 മണി മുതൽ ഫുജൈറ  എക്സ്പോ സെൻ്റർ അങ്കണത്തിൽ വച്ച് നടന്ന കേരളോത്സവത്തിൻ്റെ സാംസ്ക്കാരിക സമ്മേളനം ഷെയ്ഖ് സയീദ് സെറൂർ  സൈഫ് അൽ ശർഖി ഉദ്ഘാടനം ചെയ്തു. അഡ്വ.കെ പ്രേംകുമാർ എംഎൽഎ  വിശിഷ്ടാതിഥിയായി പങ്കെടുത്തു. കേരളോത്സവം സ്വാഗത സംഘം ചെയർമാൻ ടി എ ഹഖ്  അദ്ധ്യക്ഷനായി.

ജനറൽ കൺവീനർ ഉസ്മാൻ മാങ്ങാട്ടിൽ സ്വാഗതവും കൈരളി ഫുജൈറ യൂണിറ്റ് പ്രസിഡൻ്റ് പ്രദീപ് കുമാർ നന്ദിയും പറഞ്ഞു.അൽ ഷർഖ് ഹോസ്പിറ്റർ സിഇഒ ബ്രയാൻ ഡി ഫ്രാൻസിസ്ക്, കേരളാ പ്രവാസി വെൽഫെയർ ബോർഡ് അംഗം കുഞ്ഞഹമ്മദ്, ലോക കേരള സഭാംഗം ലെനിൻ ജി കുഴിവേലി, കൈരളി സെൻട്രൽ കമ്മിറ്റി മുൻ സെക്രട്ടറി സന്തോഷ് ഓമല്ലൂർ, സെൻട്രൽ കമ്മറ്റി സെക്രട്ടറി സുജിത്ത് വി പി, സെൻട്രൽ കമ്മിറ്റി പ്രസിഡൻ്റ് വിത്സൺ പട്ടാഴി, അൽ ഫല ഒപ്റ്റിക്സ് സിഇഒ ലത്തീഫ് കന്നോര, കൈരളി ഫുജൈറ യൂണിറ്റ് സെക്രട്ടറി വിഷ്ണു അജയ്, സെൻട്രൽ കമ്മറ്റി കൾച്ചറൽ കൺവീനർ നമിതാ പ്രമോദ്, യൂണിറ്റ് ജോയിൻ്റ് കൾച്ചറൽ കൺവീനർ ശ്രീവിദ്യ ടീച്ചർ എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു. പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ലോക കേരള സഭാംഗവും കൈരളി മുൻ രക്ഷാധികാരിയുമായിരുന്ന സൈമൻ സാമുവേലിനും ഫുജൈറ യുണിറ്റ് മുൻ സെക്രട്ടറി അനീഷ് ആയാടത്തിലിനും സമ്മേളനത്തിൽ വച്ച് കൈരളി സ്നേഹാദരവ് നൽകി.

നൂറിലധികം വനിതകൾ പങ്കെടുത്ത മെഗാ തിരുവാതിര, ഒപ്പന, അറബിക് ഡാൻസ്, ശാസ്ത്രീയ നൃത്തങ്ങൾ, നാടോടി നൃത്തം, സിനിമാറ്റിക് ഡാൻസ്, നാടൻപാട്ട്, ശിങ്കാരിമേളം, പഞ്ചാരിമേളം ,കോൽക്കളി, കളരിപ്പയറ്റ്, മംഗളംകളി,റെട്രോ ഡാൻസ്, കരായ അതുൽ നറുകരയും കൃതികയും നയിച്ച ഫോക്ക് ഗ്രാഫർ മ്യൂസിക്ക് ബാൻഡിൻ്റെ ഗാനമേള, എന്നിവ വിവിധ വേദികളിലായി അരങ്ങേറി. പ്രവാസി കലാപ്രതിഭകൾക്ക്  കലാപരിപാടികൾ അവതരിപ്പിക്കുവാനുള്ള പ്രത്യേക വേദിയും കേരളോത്സവത്തിൽ സജ്ജമാക്കിയിരുന്നു. മലയാളം മിഷൻ്റെയും  നോർക്കയുടെയും  പ്രത്യേക സ്റ്റാളുകളും ഉത്സവ നഗറിൽ സജീവമായിരുന്നു
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top