23 December Monday

കോവിഡ്‌: ഗൾഫിൽ മൂന്ന്‌ മലയാളികൂടി മരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday May 13, 2020


കുന്നംകുളം /തിരൂർ
കോവിഡ്‌ 19 ബാധിച്ച്‌ മൂന്ന്‌ മലയാളികൾകൂടി ഗൾഫിൽ മരിച്ചു. തൃശൂർ കുന്നംകുളം ചൊവ്വന്നൂര്‍ കല്ലഴിക്കുന്ന് പുത്തന്‍കുളങ്ങര കൊച്ചുണ്ണിയുടെ മകന്‍ അശോക് കുമാർ(53) ദുബായിലും കടവല്ലൂര്‍  പട്ടിയാമ്പുള്ളി പരേതനായ ബാലന്റെ മകൻ ഭാസി (60) സൗദിയിലും തിരൂര്‍ മംഗലം സ്വദേശി വഞ്ഞേരി പറമ്പില്‍ മുജീബ് (40) കുവൈത്തിലുമാണ്‌ മരിച്ചത്‌. ഇതോടെ കോവിഡ്‌ ബാധിച്ച് വിദേശത്ത്‌ ‌ മരിച്ച മലയാളികളുടെ എണ്ണം 115 ആയി.

ദുബായില്‍ വര്‍ക്ക്‌ഷോപ്പ് ജീവനക്കാരനായിരുന്നു അശോക് കുമാർ. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ നാട്ടില്‍ വന്നിരുന്നു. ഇത്തവണ യാത്രക്ക് ടിക്കറ്റെടുത്ത് തയ്യാറെടുക്കുമ്പോഴാണ് കോവിഡ് മൂലം വിമാനങ്ങള്‍ റദ്ദാക്കിയത്. ഭാര്യ: വിജിത.  മക്കള്‍: ധനഞ്ജയ്, മഹീന്ദ്രൻ.

ഭാസി ദമാം സെന്‍ട്രല്‍ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ്  മരിച്ചത്. ഭാര്യ: ഷീജ. മക്കൾ: ജീബിൽ, ദിൻന. അമ്മ: ജാനകി.
മുജീബ്‌ കുവൈത്ത് സര്‍ക്കാരിന്റെ  റവന്യൂ വകുപ്പ്‌ ജീവനക്കാരനാണ്‌. ഭാര്യ: ഫസീല. മക്കൾ: ഫൈസൽ റഹ്‌മാൻ, റന റഹ്‌മാൻ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top