23 December Monday

റിയാസിന്റെ മൃതദേഹം മക്കയിൽ കബറടക്കി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 13, 2024

ജിദ്ദ > തായിഫിനെ നിന്നും ഇരുന്നൂർ  കിലോമീറ്റർ അകലെ അൽ മോയയിൽ വാഹന അപകടത്തിൽ മരണപെട്ട മലപ്പുറം തിരുത്തിയാട് സ്വദേശി റിയാസിന്റെ മൃതദേഹം ചൊവ്വാഴ്ച (13-08-2024) മസ്ജിദിൽ ഹറമിൽ മയ്യത്ത് നമസ്കാരത്തിന് ശേഷം ജന്നത്തുൽ മുഅല്ലയിൽ കബറടക്കി. നാട്ടിൽ നിന്നും  ഹജ്ജിന് വന്ന് മക്കയിൽവെച്ച് മരണമടഞ്ഞ പിതാവ് മുഹമ്മദ്‌ മാസ്റ്ററുടെ മൃതദേഹം കബറടക്കി  കുവൈറ്റിലേക്ക് റോഡ് മാർഗം മടങ്ങുമ്പോഴാണ് റിയാസ് അപകടത്തിൽപ്പെടുന്നത്.

ഭാര്യയും മൂന്ന് മക്കളും വാഹനത്തിലുണ്ടായിരുന്നു. ജിദ്ദ നവോദയ കേന്ദ്ര ജീവകാരുണ്യ ഉപ കൺവീനറും ഇന്ത്യൻ കോൺസുലേറ്റ് വെൽഫയർ കമ്മിറ്റി മെമ്പറുമായി പന്തളം ഷാജിയുടെ നേതൃത്വത്തിലാണ് നടപടി ക്രമങ്ങൾ പൂർത്തീകരിച്ചത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top