റിയാദ് > കുഞ്ഞമ്മദ് കൂരാച്ചുണ്ടിന്റെ “അത്തിക്കയുടെ പ്രവാസം" എന്ന കഥാ സമാഹാരം റിയാദിൽ പ്രകാശനം ചെയ്‌തു. കേളി ട്രഷറർ ജോസഫ് ഷാജി റിയാദിലെ മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ നജീം കൊച്ചുകലുങ്കിന് പുസ്തകം നൽകി. റിയാദിലെ ഹോട്ടൽ ഡി പാലസ് ഓഡിറ്റോറിയത്തിൽ കേളി കാലാസംസ്കാരിക വേദി സംഘടിപ്പിച്ച സെമിനാറിനോടനുബന്ധിച്ചായിരുന്നു പുസ്തകപ്രകാശനം.
കേരളസാഹിത്യ അക്കാദമി സെക്രട്ടറി സി പി അബൂബക്കർ അവതാരിക എഴുതിയ പുസ്തകം ഇൻസൈറ്റ് പബ്ലിക്കയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. കേളി മുഖ്യ രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ്, രക്ഷാധികാരി സമിതി അംഗങ്ങളായ വർഗീസ് ഇടിച്ചാണ്ടി, സുരേന്ദ്രൻ കൂട്ടായ്, പ്രഭാകരൻ കണ്ടോന്താർ, ഷമീർ കുന്നുമ്മൽ, കേളി പ്രസിഡന്റ് സെബിൻ ഇഖ്ബാൽ, സെക്രട്ടറി സുരേഷ് കണ്ണപുരം, കുടുംബവേദി സെക്രട്ടറി സീബ കൂവോട്, സാംസ്കാരിക കമ്മറ്റി ചെയർമാൻ വിനയൻ, കൺവീനർ ഷാജി റസാഖ്, കമ്മറ്റി അംഗം ഫൈസൽ കൊണ്ടോട്ടി എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..