22 December Sunday

ബഹ്റൈൻ കേരളീയ സമാജം ‘ഇന്റർനാഷണൽ ബാഡ്മിന്റൺ സീരീസ് 2’ നവംബർ 19 മുതൽ

വെബ് ഡെസ്‌ക്‌Updated: Wednesday Nov 13, 2024

മനാമ> ബഹ്‌റൈനിലെ ഏറ്റവും മികച്ച റാങ്കുള്ള ബാഡ്മിന്റൺ ടൂർണമെന്റിന്‌ ആതിഥേയരായി ബഹ്‌റൈൻ കേരളീയ സമാജം (ബികെഎസ്).  അൽ ഷെരീഫ് ഗ്രൂപ്പ് ബഹ്‌റൈൻ ഇന്റർനാഷണൽ സീരീസ് -2  യോനെക്‌സ്, ബഹ്‌റൈൻ ഫെഡറേഷന്റെ (ബിബിഎസ് ക്വാ ബാഡ്മിന്റണിന്റെയും) നേതൃത്വത്തിലാണ്‌  നടത്തുന്നത്‌.

ടൂർണമെന്റ്‌  2024 നവംബർ  19 മുതൽ 24 വരെ ബികെഎസിൽ വെച്ച് നടത്തുമെന്ന് ബികെഎസ് പ്രസിഡന്റ്‌ പി വി രാധാകൃഷ്ണ പിള്ളയും ജനറൽ സെക്രട്ടറി വർഗീസ് കാരക്കലും  വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ടൂർണമെന്റിൽ  20ലധികം രാജ്യങ്ങളിൽ നിന്നുള്ള 150ലേറെ കളിക്കാർ പങ്കെടുക്കും.

കൂടുതൽ വിവരങ്ങൾക്ക്: 973 3977 7801 (ഇൻഡോർ ഗെയിംസ് സെക്രട്ടറി നൗഷാദ് മുഹമ്മദ്‌)്‌ഇമെയിൽ ഐഡി: nash97778@gmail.com 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top