21 November Thursday

62 മലയാളി വീട്ടമ്മമാരുടെ പുസ്തകങ്ങൾ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ

കെ എൽ ഗോപിUpdated: Wednesday Nov 13, 2024

ഷാർജ> അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിൽ 62 വീട്ടമ്മമാരുടെ 62 പുസ്തകങ്ങൾ പ്രകാശനം ചെയ്യുന്നു. എല്ലാ പുതിയ എഴുത്തുകാരേയും ഒരുപോലെ ഉൾക്കൊള്ളുന്ന അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിൽ ഗൾഫിലുള്ള എഴുത്തുകാരാണ് കൂടുതലും ഇതുവരെ പുസ്തക പ്രകാശനം നടത്തിയിരുന്നത്. എന്നാൽ നാട്ടിൽ നിന്നും ഒരു കൂട്ടം മലയാളി വീട്ടമ്മമാർ അവരുടെ പുസ്തകങ്ങൾ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്യുന്ന വിസ്മയകരമായ കാഴ്ചയാണ് ഇത്തവണത്തെ പുസ്തകോത്സവ വേദി സാക്ഷ്യം വഹിക്കുന്നത്.  തൊഴിലുറപ്പ് തൊഴിലാളികൾ, വിരമിച്ച സർക്കാരുദ്യോഗസ്ഥർ തുടങ്ങിയവരാണ്‌ എഴുത്തുകാർ.

തൃശ്ശൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന വനിതാ കൂട്ടായ്മയായ സമതയുടെ പുസ്തകശാലയും ഇത്തവണ പുസ്തകോത്സവത്തിൽ പങ്കെടുക്കുന്നുണ്ട്.

പുരോഗമന കേരളത്തിന്റെ പടവുകളിൽ നിർണായക സംഭാവനകൾ നൽകിയ വനിതകളെ കുറിച്ചുള്ള പുസ്തകങ്ങൾ മുതൽ ലോകത്തിലെ വിവിധ രാജ്യങ്ങളിൽ മാറ്റങ്ങൾക്ക് കാരണക്കാരായ വനിതകളുടെ ജീവചരിത്രങ്ങൾ വരെയുള്ള വിപുലമായ പുസ്തക ശൃംഖലയുമായാണ് സമത ഇത്തവണ പുസ്തകോത്സവത്തിന് എത്തിയിരിക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top