22 December Sunday

പ്രവാസികൾക്ക് മെഡിക്കൽ ഡിസ്‌കൗണ്ട് കാർഡുമായി ജിദ്ദ പാണ്ടിക്കാട് കെഎംസിസി

വെബ് ഡെസ്‌ക്‌Updated: Wednesday Nov 13, 2024

ജിദ്ദ> പാണ്ടിക്കാട് പഞ്ചായത്തും കെഎംസിസിയും ഹിബ ഏഷ്യ ഹെൽത്ത് കെയർ ഗ്രൂപ്പും സംയുക്തമായി നടപ്പിലാക്കുന്ന മെഡിക്കൽ ഡിസ്‌കൗണ്ട് കാർഡിന്റെയും  2025 ലേക്കുള്ള  വാർഷിക കലണ്ടറിന്റെയും ഉദ്ഘാടനം ജിദ്ദയിലെ അൽ സഹ്‌റയിലുള്ള  ഹിബ ഏഷ്യ ഹെൽത്ത് കെയർ ക്ലിനിക്കിൽ വെച്ച് നടന്നു.

ജിദ്ദ പാണ്ടിക്കാട് പഞ്ചായത്ത് കെഎംസിസി പ്രസിഡന്റ് യൂനുസ് കുരിക്കൾ അധ്യക്ഷനായി. മെഡിക്കൽ ഡിസ്‌കൗണ്ട് കാർഡിന്റെ ഉദ്ഘാടനം സൗദി നാഷണൽ കെഎംസിസി വെൽഫെയർ വിങ് കൺവീനർ മുഹമ്മദ് കുട്ടി വള്ളുവങ്ങാടും 2025 വർഷത്തേക്കുള്ള വാർഷിക കലണ്ടറിന്റെ ഉദ്ഘാടനം ഹിബ ഏഷ്യ  എക്സിക്യൂട്ടീവ് ഡയറക്ടർ മുഹമ്മദ് കുഞ്ഞി, മാനേജർ അഷ്‌റഫ്, സൂപ്പർവൈസർ ഹുവൈദ അഹ്മദ് എന്നിവരും നിർവഹിച്ചു. കാസർകോട് കെഎംസിസി ജില്ലാ പ്രസിഡന്റ്  അബ്ദുല്ല ഹിറ്റാച്ചി, അൽ സാത്തി ഏരിയ കമ്മിറ്റി പ്രസിഡന്റ് മുജീബ് വെള്ളേരി, ഭാരവാഹികളായ ബഷീർ, ജാഫർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.

ചടങ്ങിൽ ജിദ്ദ കെഎംസിസി പാണ്ടിക്കാട് പഞ്ചായത്ത് ജനറൽ സെക്രട്ടറി പവാസ് പാലത്തിങ്ങൽ സ്വാഗതവും ഫൈസൽ തൊണ്ടിയിൽ നന്ദിയും പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top