24 December Tuesday

പരിശീലന വിമാനം തകർന്നുവീണ്‌ പൈലറ്റ് കൊല്ലപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Wednesday Nov 13, 2024

ദുബായ്>യുഎഇയിലെ ഫുജൈറയിൽ പരിശീലന വിമാനം തകർന്നുവീണ് പൈലറ്റ് കൊല്ലപ്പെട്ടു. ട്രെയിനി പൈലറ്റിനെ കാണാതായി. ട്രെയിനിയുമായി പരിശീലന വിമാനം പറത്തുകയായിരുന്ന പരിശീലക പൈലറ്റാണ്‌ കൊല്ലപ്പെട്ടത്.

പൈലറ്റിന്റെ മൃതദേഹം ഫുജൈറ തീരത്തുനിന്ന് കണ്ടെടുത്തതായി യുഎഇ വ്യോമയാന അതോറിറ്റി അറിയിച്ചു. ട്രെയിനിയെയും വിമാനത്തിന്റെ അവശിഷ്ടങ്ങളും കണ്ടെത്താൻ രക്ഷാസംഘം തിരച്ചിൽ തുടരുകയാണെന്നും അതോറിറ്റി വ്യക്തമാക്കി. ഇരുവരും വിദേശ പൗരന്മാരാണ്‌.
പരിശീലന വിമാനം അപകടത്തിൽപ്പെട്ടതായി വ്യോമയാന അതോറിറ്റിക്ക് റിപ്പോർട്ട് ലഭിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.  പറന്നുയർന്ന് 20 മിനിറ്റിനുള്ളിൽ വിമാനത്തിന്റെ റഡാർ ബന്ധം നഷ്ടപ്പെട്ടു. അപകടത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം നടക്കുന്നുണ്ട്‌. പൈലറ്റിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതായും അതോറിറ്റി അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top