22 December Sunday

ബഷീർ ചങ്ങരംകുളത്തിന്റെ വേർപാടിൽ അനുശോചിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Nov 13, 2024

അബുദാബി> സാമൂഹ്യ പ്രവർത്തകൻ ബഷീർ ചങ്ങരംകുളത്തിന്റെ ആകസ്മിക വേർപാടിൽ അബുദാബിയിലെ സംഘടനാപ്രവർത്തകർ അനുശോചിച്ചു.
അബുദാബിയിലെ സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യമായിരുന്ന ബഷീർ ശക്തി തിയറ്റേഴ്‌സിന്റെയും കേരള സോഷ്യൽ സെന്ററിന്റെയും സജീവപ്രവർത്തകനായിരുന്നു. ചങ്ങരംകുളം നിവാസികളുടെ കൂട്ടായ്മയായ 'ചങ്ങാത്തം ചങ്ങരംകുളം' എന്ന സംഘടനയ്ക്ക് രൂപം നൽകുന്നതിൽ മുൻനിരയിൽ നിന്ന് പ്രവർത്തിച്ച അദ്ദേഹം സ്ഥാപക ഭാരവാഹികളിൽ പ്രമുഖസ്ഥാനം വഹിച്ചിരുന്നു.

ലോക കേരള സഭ അംഗം അഡ്വ. അൻസാരി സൈനുദ്ദീൻ, കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് എ കെ ബീരാൻകുട്ടി, ജനറൽ സെക്രട്ടറി നൗഷാദ് യൂസഫ്, ശക്തി തിയറ്റേഴ്‌സ് അബുദാബിയുടെ പ്രസിഡന്റ് കെ വിബഷീർ, ജനറൽ സെക്രട്ടറി എ എൽ സിയാദ് എന്നിവർ പങ്കെടുത്തു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top