22 December Sunday

റഹീമിന്റെ കുടുംബം ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി

വെബ് ഡെസ്‌ക്‌Updated: Thursday Nov 14, 2024

റിയാദ് > സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ വധശിക്ഷയിൽ നിന്ന് മോചനം ലഭിച്ച് റിയാദ് ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിന്റെ ബന്ധുക്കൾ റിയാദിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. തിങ്കളാഴ്ച വൈകീട്ട് മൂന്നു മണിക്കാണ് റഹീമിന്റെ മാതാവ് ഫാത്തിമയും സഹോദരൻ നസീറും അമ്മാവനും എംബസിയിലെത്തിയത്.

ഇന്ത്യന്‍ എംബസി ഡപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ അബു മാത്തന്‍ ജോര്‍ജ്, കമ്മ്യൂണിറ്റി വെല്‍ഫയര്‍ കോണ്‍സുലര്‍ മോയിന്‍ അക്തര്‍, ജയില്‍ അറ്റാഷെ രാജീവ് സിക്രി, എംബസി ഉദ്യാഗസ്ഥന്‍ യൂസഫ് കാക്കഞ്ചേരി എന്നിവരുമായി കേസ് സംബന്ധിച്ച വിശദാംശങ്ങൾ സംസാരിച്ചു. റഹീമിന്റെ കുടുംബം ചുമതലപ്പെടുത്തിയ സിദ്ധീഖ് തുവ്വൂരും ഒപ്പമുണ്ടായിരുന്നു.

18 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട്  റിയാദ് അല്‍ ഖര്‍ജ് റോഡിലെ അല്‍ ഇസ്‌കാന്‍ ജയിലിലെത്തി  അബ്ദുല്‍ റഹീമും മാതാവ് ഫാത്തിമയും തിങ്കളാഴ്ച നേരിൽ കണ്ടു സംസാരിച്ചിരുന്നു. കഴിഞ്ഞ ബുധനാഴ്‌ച ജയിലിലെത്തിയ ഉമ്മയെ കാണാൻ റഹീം വിസമ്മതിച്ചിരുന്നു. 17നാണ്‌  കേസ് റിയാദിലെ കോടതി പരിഗണിക്കുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top