ദോഹ> ഖത്തർ ഫൗണ്ടേഷൻ നേതൃത്വം നൽകുന്ന സിദ്ര മെഡിസിൻ അത്യാധുനിക കോഡ് ബ്ലഡ് ബാങ്കിംഗ് സേവനം ആരംഭിച്ചു. രാജ്യത്തെ ആദ്യത്തെ പ്രാദേശിക കോഡ് ബ്ലഡ് സ്റ്റോറേജ് സൗകര്യമാണിത്, ഭാവിയിലെ മെഡിക്കൽ ആവശ്യങ്ങൾക്കായി ഖത്തറിലെ നവജാതശിശുക്കളുടെ മൂലകോശങ്ങൾ സംരക്ഷിക്കാൻ കുടുംബങ്ങൾക്ക് സവിശേഷമായ അവസരവും ഇത് നൽകും.
ജനനശേഷം നവജാതശിശുവിന്റെ പൊക്കിൾക്കൊടിയിൽ നിന്നും മറുപിള്ളയിൽ നിന്നും രക്തം ശേഖരിച്ച് സൂക്ഷിക്കുന്ന പ്രക്രിയയാണ് കോർഡ് ബ്ലഡ് ബാങ്കിംഗ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..