ദുബായ് > ഓർമ്മ ബാലവേദിയുടെ ആഭിമുഖ്യത്തിൽ “നക്ഷത്രക്കൂട്ടം” എന്ന പേരിൽ ബാലവേദി കൺവെൻഷനും വാനനിരീക്ഷണ ക്യാമ്പും സംഘടിപ്പിച്ചു. വൈകിട്ട് 4 മണിക്ക് ദെയ്റ വില്ലയിൽ ആരംഭിച്ച കൺവെൻഷൻ നാടകസംവിധായകനും സാംസ്കാരിക പ്രവർത്തകനുമായ സേതു കണ്ടനകം ഉദ്ഘാടനം ചെയ്തു. ഓർമ്മ ജനറൽ സെക്രട്ടറി പ്രദീപ് തോപ്പിൽ ആശംസകൾ അറിയിച്ചു. ബാലവേദി ജോയിന്റ് കൺവീനർമാരായ ശ്രീലാൽ സ്വാഗതം പറഞ്ഞ കൺവെൻഷനിൽ ബാലവേദി കൺവീനർ ലിജിന കൃഷ്ണൻ അധ്യക്ഷ ആയി. ജോയിന്റ് കൺവീനർ മിനിബാബു നന്ദി രേഖപ്പെടുത്തി.
പുതിയ ഭാരവാഹികളായി ആഗ്നേയ സുഭാഷ് (സെക്രട്ടറി), ഇഷാൻ അനീസ് (പ്രസിഡന്റ്), അർജുൻ ഓമനകുട്ടൻ (വൈസ് പ്രസിഡന്റ്), ശ്രീഹരി അംബുജാക്ഷൻ (ജോയിന്റ് സെക്രട്ടറി) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. മുൻ സെക്രട്ടറി സായന്ത് സന്തോഷ് പാനൽ അവതരിപ്പിച്ചു
തുടർന്ന് ആസ്ട്രോഫോട്ടോഗ്രാഫറും ആസ്ട്രോണമറും ആയ ശരത്പ്രഭവ് കുട്ടികൾക്ക് വാനനിരീക്ഷണ ക്ലാസ് എടുക്കുകയും തുടർന്ന് അൽഖുദ്രയിൽ വാനനിരീക്ഷണ ക്യാമ്പ് നടത്തുകയും ചെയ്തു. 80ഓളം കുട്ടികൾ വാനനിരീക്ഷണത്തിൽ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..