ഷാർജ > എം ലുഖ്മാൻ രചിച്ച "വാക്കുകളുടെ കര, കടൽ, ആകാശം; ഒരു പുസ്തകസ്നേഹിയുടെ ആത്മരഹസ്യങ്ങൾ" എന്ന പുസ്തകം ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രകാശനം ചെയ്തു. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന മാജിക് മൂൺ പബ്ലിഷേഴ്സ് ആണ് പ്രസാധകർ.
പുസ്തകമേളയിലെ ഫോറം രണ്ട് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ കവിയും മാധ്യമ പ്രവർത്തകനുമായ കുഴൂർ വിത്സൻ, ഫുജൈറ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി ലൈബ്രറിയൻ മുഹമ്മദ് പല്ലാറിന് നൽകി പുസ്തകം പ്രകാശനം ചെയ്തു. ഗ്രന്ഥകാരൻ എം ലുഖ്മാനുമായി മാധ്യമ പ്രവർത്തകൻ കെ എം അബ്ബാസ് സംഭാഷണം നടത്തി.
അറബി, ഇംഗ്ലീഷ് ഭാഷകളിലെ പ്രധാനപ്പെട്ട മുന്നൂറ് എഴുത്തുകാരുടെ ജീവിതവും എഴുത്തും വിശദമായി പ്രതിപാദിക്കുന്നതാണ് പുസ്തകം. ചടങ്ങിൽ ഡോ. നാസർ വാണിയമ്പലം, ശരീഫ് കാരശ്ശേരി, യഹ്‌യ സഖാഫി, റുഷ്‌ദി ബിൻ റഷീദ്, സലാം സഖാഫി, സി.പി സ്വാദിഖ് നൂറാനി, സഹർ അഹ്മദ്, അക്ബർ അലി മാജിക് മൂൺ പബ്ലിഷേഴ്സ് ഡയറക്ടർമാരായ സയ്യിദ് മിഹ്റാജ്, യാസർ അറഫാത്ത്, മുഹ്സിൻ റയ്യാൻ എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..