23 December Monday

സുൽത്താൻ ഖാബൂസ് പുരസ്‌കാരം പ്രഖ്യാപിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Nov 14, 2024

മസ്‌കത്ത് > സംസ്‌കാരം, കല, സാഹിത്യം എന്നിവയ്ക്കുള്ള 11–-ാമത്‌ സുൽത്താൻ ഖാബൂസ് പുരസ്‌കാരം പ്രഖ്യാപിച്ചു. അഹമ്മദ് സലിം അൽ കൽബാനി ഹോസ്റ്റ് ചെയ്ത "വിറ്റ്നസ് ബിയോണ്ട് ദ ഓർഡിനറി’ എന്ന പേരിലുള്ള പോഡ്കാസ്റ്റ് ആർട്സ് വിഭാഗത്തിൽ റേഡിയോ പരിപാടികളിൽ അവാർഡ് നേടി. ക്ലാസിക് അറബിക് കവിതാമേഖലയിൽ സാഹിത്യ വിഭാഗത്തിൽ കവി ഷംസ അബ്ദുല്ല അൽ നുമാനിയുടെ ‘മഖാമത്ത് സുലൈഖ' കവിതാസമാഹാരത്തിനാണ് പുരസ്‌കാരം.

ഒമാനി പരിതസ്ഥിതിയിലെ പഠനമേഖലയിലെ അവാർഡ്, സംസ്‌കാരിക മേഖലയിൽ നിന്നുള്ള വിജയിയെ പ്രഖ്യാപിച്ചില്ല. സുൽത്താൻ ഖാബൂസ് ഹയർ സെന്റർ ഫോർ കൾച്ചർ ആൻഡ് സയൻസിൽ നടന്ന ചടങ്ങിൽ സെന്റർ മേധാവി ഹബീബ് മുഹമ്മദ് അൽ റിയാമി വിജയികളെ പ്രഖ്യാപിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top