14 December Saturday

വിവിധ സ്ഥാപനങ്ങൾക്ക് ദുബായ് കമ്മ്യൂണിറ്റി ഡെവലപ്‌മെൻ്റ് അതോറിറ്റിയുടെ ആദരവ്

വെബ് ഡെസ്‌ക്‌Updated: Saturday Dec 14, 2024

ദുബായ് > ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ ദുബായ് കമ്മ്യൂണിറ്റി ഡെവലപ്‌മെൻ്റ് അതോറിറ്റി (സിഡിഎ) ആദരിച്ചു. സ്ഥാപനങ്ങളുടെ സേവന ഗുണനിലവാരവും ദുബായ്യുടെ സാമൂഹിക വികസനത്തിലുള്ള അവരുടെ ഇടപെടലുകളും  പ്രതിഫലിപ്പിക്കുന്ന മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ്  സ്ഥാപനങ്ങളെ തരം തിരിക്കുന്നത്. ഡയമണ്ട്, പ്ലാറ്റിനം, സ്വർണ്ണം എന്നിങ്ങനെ 3 വിഭാ​ഗങ്ങളായി തിരിച്ചാണ് മൂല്യനിർണയം.

സ്ഥാപനങ്ങൾക്ക്‌ അവരുടെ പോയിൻ്റുകൾ അടിസ്ഥാനമാക്കി സാമ്പത്തിക പുരസ്‍കാരങ്ങൾ നൽകുന്നു. ഡയമണ്ട് വിഭാഗത്തിൽ, ഇൻ്റഗ്രേറ്റഡ് സോഷ്യൽ കെയർ ഫൗണ്ടേഷൻ, ഫാമിലി സപ്പോർട്ട് അസോസിയേഷൻ തുടങ്ങിയ സ്ഥാപനങ്ങൾക്ക് അംഗീകാരം ലഭിച്ചു. പ്ലാറ്റിനം വിഭാഗത്തിൽ, സ്‌കിൽസ് എംപവർമെൻ്റ് സെൻ്റർ, അഫാഖ് അസോസിയേഷൻ ഫോർ ഡെവലപ്‌മെൻ്റ് സ്ഥാപനങ്ങൾ മികവ് തെളിയിച്ചു. ഗോൾഡ് വിഭാഗത്തിൽ, അൽ നൂർ അസോസിയേഷൻ ഫോർ സോഷ്യൽ ഡെവലപ്‌മെൻ്റ്, അൽ അമൽ ഫൗണ്ടേഷൻ ഫോർ വോളണ്ടറി വർക്ക് തുടങ്ങിയ സംഘടനകൾ അവാർഡിന് അർഹരായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top