19 December Thursday

യൂത്ത് ഫോറം മെഡിക്കൽ ക്യാമ്പും ഹെൽത്ത് ക്ലാസും സംഘടിപ്പിച്ചു

അഹമ്മദ് കുട്ടി അറളയിൽUpdated: Thursday Oct 17, 2024

ദോഹ > "സ്ട്രോങ്ങ് ഹാർട്സ് ബ്രൈറ്റ് ഫ്യൂച്ചർ ഇൻസ്പയറിങ് യൂത്ത്" തലക്കെട്ടിൽ യൂത്ത് ഫോറം ഖത്തറും നസീം ഹെൽത്ത് കെയറുമായി സഹകരിച്ച് മെഡിക്കൽ ക്യാമ്പും ആരോഗ്യ ക്ലാസുകളും സംഘടിപ്പിച്ചു. നസീം മെഡിക്കൽ സെന്റർ സി റിങ് റോഡിൽ നടന്ന മെഡിക്കൽ ക്യാമ്പ് യൂത്ത് ഫോറം പ്രസിഡന്റ്‌ ബിൻഷാദ് പുനത്തിൽ ഉദ്ഘാടനം ചെയ്തു. അൽവക്ര ബ്രാഞ്ചിൽ നടന്ന മെഡിക്കൽ ക്യാമ്പ് യൂത്ത് ഫോറം വൈസ് പ്രസിഡന്റ്‌ ആരിഫ് അഹമ്മദ് ഉദ്ഘാടനം ചെയ്തു. ഇരുക്യാമ്പുകളിലായി നടന്ന ആരോഗ്യ ബോധവത്കരണ ക്ലാസുകൾക്ക് യഥാക്രമം ഡോ.മുഹമ്മദ് അഫ്ലഹ് ഇക്ബാൽ, ഡോ. നൂറുലിസ്സ പല്ലത്തൂർ എന്നിവർ നേതൃത്വം നൽകി.

250ൽ അധികം ആളുകൾ പങ്കെടുത്ത മെഡിക്കൽ ക്യാമ്പിൽ നസീം ഹെൽത്ത് കെയർ മാർക്കറ്റിങ് മാനേജർ സന്ദീപ് ജി നായർ, യൂത്ത് ഫോറം ജനറൽ  സെക്രട്ടറി ഹബീബ് റഹ്മാൻ, നസീം ഹെൽത്ത്‌ കെയർ പ്രധിനിധി ഇമ്രാൻ എന്നിവർ ആശംസകൾ അർപ്പിച്ചു. യൂത്ത് ഫോറം ഹെൽത്ത് ആൻഡ് സ്പോർട്സ് കൺവീനർ അഹമ്മദ് അൻവർ, ഫാബീർ അലി, അസ്ജദ്, അജാസ്, സോണൽ പ്രസിഡന്റുമാരായ മഹിർ‌, കാമിൽ മുക്താർ, ഷിനാസ് വി കെ, റസൽ, റഷാദ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top