08 September Sunday

ഗാർഹിക തൊഴിലാളികളുടെ റെസിഡൻസി വിസാ മാറ്റം; ഇതുവരെ അപേക്ഷിച്ചത് 300 പേർ

വെബ് ഡെസ്‌ക്‌Updated: Thursday Jul 18, 2024

കുവൈത്ത് സിറ്റി>  കുവൈത്തിലെ ഗാർഹിക തൊഴിലാളികൾക്ക് സ്വകാര്യ മേഖലയിലേക്ക് റെസിഡൻസി മാറ്റുന്നതിനുള്ള അവസരം പ്രയോജനപ്പെടുത്തിയത് 300 ഓളം പേർ. വിസാ മാറ്റം നടപ്പിലായ രണ്ടു ദിവസംത്തിനുള്ളിലെ കണക്കാണിതെന്ന് അധികൃതർ അറിയിച്ചു. 

ജൂലൈ 14  മുതൽ രണ്ട് മാസത്തേക്കാണ് ഗാർഹിക തൊഴിലാളികൾക്ക് അവരുടെ റെസിഡൻസി ആർട്ടിക്കിൾ 20 ൽ നിന്ന് ആർട്ടിക്കിൾ 18ലേക്ക് മാറ്റാനുള്ള അനുമതിയുള്ളത്. ചില വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് വിസാ മാറ്റം അനുവദിക്കുന്നത്. അപേക്ഷ സമർപ്പിക്കാൻ നിലവിലുള്ള  തൊഴിലുടമയുടെ അനുമതി വേണം. ചുരുങ്ങിയത് ഒരു വർഷമെങ്കിലും നിലവിലെ തൊഴിൽ ഉടമയുടെ കൂടെ ജോലി പൂർത്തിയാക്കണം.

രാജ്യത്തെ തൊഴിൽ വിപണിക്ക് ആവശ്യമായ തൊഴിൽ ശക്തിയെ ആഭ്യന്തരമായി കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് അധികൃതർ സ്വകാര്യ മേഖലയിലേക്കുളള ഗാർഹിക തൊഴിലാളികളുടെ  വിസാമാറ്റം അനുവദിച്ചിരിക്കുന്നത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top