27 December Friday

ഓഗസ്റ്റ് 26ന് 'അപകട രഹിത ദിനം' കാമ്പയിനുമായി യുഎഇ ആഭ്യന്തര മന്ത്രാലയം

വിജേഷ് കാർത്തികേയൻUpdated: Sunday Aug 18, 2024

അബുദാബി> പുതിയ അധ്യയന വർഷത്തിൻ്റെ തുടക്കത്തോട് അനുബന്ധിച്ച് ഓഗസ്റ്റ് 26ന് 'അപകട രഹിത ദിനം' ദേശീയ ബോധവൽക്കരണ കാമ്പയിൻ ആരംഭിക്കാനൊരുങ്ങി യുഎഇ ആഭ്യന്തര മന്ത്രാലയം. സ്‌കൂളിലെ ആദ്യ ദിനം ട്രാഫിക് അപകടരഹിതമായി ഉറപ്പാക്കാനാണ് കാമ്പയിൻ ലക്ഷ്യമിടുന്നത്.

കാമ്പയിനിൽ നാല് ബ്ലാക്ക് ട്രാഫിക് പോയിൻ്റുകളുടെ കുറവ് പ്രയോജനപ്പെടുത്താം. ഇതിനായി പങ്കെടുക്കുന്നവർ  (https://portal.moi.gov.ae/eservices/direct?scode=716&c=2) എന്ന വിലാസത്തിലും ആഭ്യന്തര മന്ത്രാലയത്തിൻ്റെ സോഷ്യൽ മീഡിയ പേജിലോ സംരംഭത്തിൻ്റെ പ്രതിജ്ഞയിൽ ഒപ്പിടണം. കൂടാതെ നിശ്ചിത ദിവസത്തിലെ ഏതെങ്കിലും ഗതാഗത ലംഘനങ്ങളിൽ നിന്നും അപകടങ്ങളിൽ നിന്നും വിട്ടുനിൽക്കുകയും വേണം. വർഷം മുഴുവനും ട്രാഫിക് സുരക്ഷ പാലിക്കുന്നതിനുള്ള പ്രോത്സാഹനമെന്ന നിലയിൽ, ഓഗസ്റ്റ് 26-ന് ശേഷം രണ്ടാഴ്ചയ്ക്ക് കൂടി ആനുകൂല്യം ബാധകമാകും.

ഗതാഗത സുരക്ഷ വർധിപ്പിക്കുന്നതിനും റോഡ് സുരക്ഷയ്ക്കായുള്ള യുഎഇ മന്ത്രാലയത്തിൻ്റെ വിപുലമായ പദ്ധതിയുടെ ഭാഗമാണ് കാമ്പയിൻ എന്ന് ഫെഡറൽ ട്രാഫിക് കൗൺസിൽ ചെയർമാൻ ബ്രിഗേഡിയർ എഞ്ചിനീയർ ഹുസൈൻ അഹമ്മദ് അൽ ഹരിതി വിശദീകരിച്ചു. പ്രധാന സുരക്ഷാ സമ്പ്രദായങ്ങളെക്കുറിച്ച് വാഹനമോടിക്കുന്നവരെ ബോധവത്കരിക്കുന്നതിലൂടെ ഉത്തരവാദിത്തമുള്ള ഡ്രൈവിംഗ് സംസ്കാരം പ്രോത്സാഹിപ്പിക്കാനാണ് കാമ്പയിൻ ശ്രമിക്കുന്നത്. വാഹന സുരക്ഷ ഉറപ്പാക്കൽ, സ്‌കൂളുകൾക്ക് സമീപം വേഗപരിധി പാലിക്കൽ, മൊബൈൽ ഫോണുകൾ ഒഴിവാക്കൽ, ട്രാഫിക് nനിയമങ്ങൾ പാലിക്കൽ, സുരക്ഷിത അകലം പാലിക്കൽ, കാൽനടയാത്രക്കാർക്ക് മുൻഗണന നൽകൽ, എമർജൻസി വാഹനങ്ങൾക്ക് വഴിയൊരുക്കൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു. അപകടങ്ങളില്ലാത്ത ഗതാഗത അന്തരീക്ഷം സൃഷ്ടിക്കുന്നതിന് ഈ കൂട്ടായ പരിശ്രമം അനിവാര്യമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top