23 December Monday

ഒമാനിൽ ആറു മാസത്തേക്ക് വിസ നിയന്ത്രണം ഏർപ്പെടുത്തി തൊഴിൽ മന്ത്രാലയം

വെബ് ഡെസ്‌ക്‌Updated: Sunday Aug 18, 2024

മസ്‌ക്കറ്റ്> ഈ വർഷം സെപ്റ്റംബർ ഒന്നു മുതൽ അടുത്ത ആറു മാസത്തേക്ക് പതിമൂന്നു തൊഴിൽ മേഖലകളിൽ വിസാ നിയന്ത്രണം ഏർപ്പെടുത്തി തൊഴിൽ മന്ത്രാലയം ഉത്തരവിറക്കി. നിലവിൽ രാജ്യത്തുള്ള തൊഴിലാളികൾക്ക് ഈ നിയമം ബാധകമായിരിക്കില്ല.

നിർമ്മാണം, ശുചീകരണം, കയറ്റിറക്ക് തൊഴിലുകൾ, മേശൻ, സ്റ്റീൽ അനുബന്ധ തൊഴിലുകൾ, തുന്നൽ, ഹോട്ടൽ വെയിറ്റർ, പെയിന്റർ, പാചകത്തൊഴിലുകൾ, ഇലക്ട്രീഷൻ, ബാർബർ എന്നീ മേഖലകളിലാണ് താൽക്കാലികമായി വിസാ മരവിപ്പിക്കൽ ഏർപ്പെടുത്തിയിരിക്കുന്നതെന്ന് ഉത്തരവിൽ പറയുന്നു.
 
സ്വകാര്യമേഖലയിൽ തദ്ദേശീയർക്ക് കൂടുതൽ തൊഴിലവസരങ്ങൾ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി, കഴിഞ്ഞ മാസം 30 തൊഴിൽ മേഖകളിൽ പ്രവാസികൾക്ക് നിയന്ത്രണമേർപ്പെടുത്തിയിരുന്നു. ഏറ്റവും കുറഞ്ഞത് ഒരു സ്വദേശിക്കെങ്കിലും സ്വകാര്യ സ്ഥാപനങ്ങളിൽ തൊഴിൽ നൽകണമെന്നും, സ്വദേശിവൽക്കരണം നടപ്പിലാക്കാൻ വിമുഖത പുലർത്തുന്ന സ്വകാര്യ സ്ഥാപനങ്ങളുമായി സർക്കാർ സംവിധാനങ്ങൾ പൂർണമായും നിസ്സഹകരിക്കാനാണ് തീരുമാനമെന്നും മന്ത്രാലയാധികൃതർ വ്യക്തമാക്കി. ഇത്തരം സ്ഥാപനങ്ങളുടെ വർക്ക് പെർമിറ്റ് ഫീസുകൾ മറ്റുള്ളവരുടേതിൽ നിന്നും ഇരട്ടിയാക്കാൻ ആലോചനയുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top