18 December Wednesday

നവോദയ സാംസ്കാരിക വേദി അൽ ഹസ്സാ റീജീയണൽ കമ്മിറ്റി രൂപീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Oct 18, 2024

ചന്ദ്രബാബു കടയ്ക്കൽ (പ്രസിഡന്റ്), ജയപ്രകാശ് ഉളിയക്കോവിൽ (സെക്രട്ടറി), പ്രദീപ് തായത്ത് (ട്രഷറർ),

ദമ്മാം > നവോദയാ പത്താം കേന്ദ്ര സമ്മേളന തീരുമാനപ്രകാരം അൽ ഹസ്സ, കോബാർ, ദമ്മാം, ജുബൈൽ എന്നിവിടങ്ങളിൽ റീജീയണൽ കമ്മിറ്റികൾ രൂപീകരിക്കുന്നതിൻ്റെ ഭാഗമായി നവോദയ അൽഹസ്സ റീജീയണൽ കമ്മിറ്റി രൂപീകരിച്ചു. അൽ ഹസ്സയിലെ മെഹദൂദിലെ നവോദയ ഓഫീസിൽ സജ്ജീകരിച്ച വിപി രാമചന്ദ്രൻ നഗറിൽ വച്ചായിരുന്നു കമ്മിറ്റി.

റീജീയണൽ രൂപീകരണ കൺവൻഷൻ നവോദയ രക്ഷാധികാരി സമിതി അംഗവും ലോക കേരള സഭാംഗവുമായ പ്രദീപ് കൊട്ടിയം ഉദ്ഘാടനം ചെയ്തു. കേന്ദ്ര എക്സിക്യൂട്ടീവ് അംഗം പ്രദീപ് തായത്ത് സ്വാഗതം പറഞ്ഞു. കേന്ദ്ര എക്സിക്യൂട്ടീവ് അംഗം മധു ആറ്റിങ്ങൽ അധ്യക്ഷനായിരുന്നു. ഇൻഡ്സ്ട്രിയൽ ഏരിയ ജോയിൻ്റ് സെക്രട്ടറി റസാഖ് യൂസുഫ് പ്രമേയവും ഹഫൂഫ് ഏരിയാ ജോയിൻ ട്രഷറർ ഷൈജൻ ജൊണിയും പുഷ്പൻ അനുസ്മരണവും ജാഫർ ഏരിയാ ജോയിൻ സെക്രട്ടി രാജേഷ് പി അനുശോചന പ്രമേയവും അവതരിപ്പിച്ചു.

കേന്ദ്ര എക്സിക്യൂട്ടിവ് അംഗം പ്രവീൻ വല്ലത്ത്പുതിയ കമ്മിറ്റി പാനൽ അവതരിപ്പിച്ചു. കേന്ദ്ര പ്രസിഡന്റ് ഹനീഫാ മൂവാറ്റുപുഴ തെരഞ്ഞെടുത്ത ഭാരാവാഹികളെ പ്രഖ്യാപിച്ചു. ഭാരവാഹികൾ: ചന്ദ്രബാബു കടയ്ക്കൽ (പ്രസിഡന്റ്), ജയപ്രകാശ് ഉളിയക്കോവിൽ (സെക്രട്ടറി), പ്രദീപ്തായത്ത് (ട്രഷറർ),  ജോസ് വിക്ടർ, മാത്യൂ കരോട്ട് (വൈസ് പ്രസിഡന്റ്) ചന്ദ്രശേഖരൻ മാവൂർ, അനിൽകുമാർ (ജൊയിൻ സെക്രട്ടറി),  ബേബി ഭാസ്കർ, പ്രമോദ് കേളോത്ത് (ജോ ട്രഷറർ), കേന്ദ്ര എക്സിക്യൂട്ടിവ് അംഗം ടിഎൻ ഷബീർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. കേന്ദ്ര ഏരിയാ നേതാക്കൾ നേതൃത്വം നൽകിയ കൺവെൺഷന് ജയപ്രകാശ് ഉളിയക്കോവിൽ നന്ദി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top