30 October Wednesday

ജിദ്ദ ശിഫ് ഈസ്റ്റി ചാമ്പ്യൻസ് ലീഗ്: ജഴ്‌സി പ്രകാശനം ചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Thursday Oct 19, 2023

ശിഫ് ഈസ്റ്റി ചാമ്പ്യൻസ് ലീഗിലേക്കുള്ള അൽ ഹാഷ്മി ജിദ്ദ ന്യൂകാസിൽ എഫ്.സിയുടെ ജഴ്സി പ്രകാശനം ചെയ്യുന്നു .

ജിദ്ദ > ശിഫ് ഈസ്റ്റി ചാമ്പ്യൻസ്‌ ലീഗിൽ തുടർച്ചയായ നാലാം സീസണിലും മത്സരിക്കാൻ ഇറങ്ങുന്ന ബി- ഡിവിഷൻ മുൻ ചാമ്പ്യന്മാരായ അൽ ഹാഷ്മി ജിദ്ദ ന്യൂ കാസിൽ എഫ്സി പുതിയ ജേഴ്‌സി പ്രകാശനം ചെയ്തു. അൽഹാഷ്​മി ഡയറക്ടർ ഉസ്മാൻ പി ടി  സഹപ്രവർത്തകരായ ഖാലിദ്‌, താഹിർ, റഷീദ്‌ എന്നിവർക്ക്‌ കൈമാറിയാണു പ്രകാശനം ചെയ്തത്‌.

അൽഹാഷ്​മി പ്രതിനിധികളായ ഷാറൂഖ്‌, ഹാഷിർ, ഹാഷിം, ന്യൂ കാസിൽ എഫ്സി ക്ലബ് പ്രതിനിധികളായ ഷാഹുൽ കുഞ്ഞുട്ടി, ജംഷീദ്‌ പീടി, യു പി ഇസ്ഹാഖ്, സഫീർ പി വി, ഉനൈസ്‌ ടി പി, അസ്ലം കിഴിശ്ശേരി, സിബിൽ സി കെ എന്നിവർ പങ്കെടുത്തു.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top