24 December Tuesday

സർക്കാർ ഏജൻസികളുടെ സായാഹ്ന ജോലി സമ്പ്രദായം സംബന്ധിച്ച നിർദ്ദേശം നടപ്പാക്കാൻ മന്ത്രിസഭാ അനുമതി

വെബ് ഡെസ്‌ക്‌Updated: Sunday Oct 20, 2024

കുവൈത്ത് സിറ്റി > സർക്കാർ ഏജൻസികളുടെ സായാഹ്ന ജോലി സമ്പ്രദായം സംബന്ധിച്ച നിർദ്ദേശം നടപ്പാക്കാൻ സിവിൽ സർവീസ് ബ്യൂറോയെ മന്ത്രിമാരുടെ കൗൺസിൽ ചുമതലപ്പെടുത്തി. ആക്ടിംഗ് പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസഫിൻ്റെ അധ്യക്ഷതയിൽ നടന്ന പ്രതിവാര യോഗത്തിൽ സിവിൽ സർവീസ് ബ്യൂറോ പ്രസിഡൻ്റ് ഡോ. എസ്സാം അൽ റുബയാൻ സായാഹ്ന ജോലി സമ്പ്രദായം സംബന്ധിച്ച വീഡിയോ പ്രസന്റേഷൻ അവതരിപ്പിച്ചു.

സർക്കാർ ഏജൻസികളിലെ സായാഹ്ന ജോലി സമ്പ്രദായം സംബന്ധിച്ച് അടുത്തിടെ സിവിൽ സർവീസ് കൗൺസിൽ അംഗീകരിച്ച നിർദ്ദേശം മന്ത്രിസഭ അവലോകനം ചെയ്തു. പൊതുമേഖലയിലെ തൊഴിൽ അന്തരീക്ഷം മെച്ചപ്പെടുത്തുവാനും ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുവാനും സേവനങ്ങളിൽ നടപടിക്രമങ്ങൾ സുഗമമാക്കുവാനും സഹായകമാകുമെന്ന് യോഗം വിലയിരുത്തി. കൂടാതെ ജീവനക്കാർക്ക്  ഉചിതമായ തരത്തിൽ ജോലി സമയം തെരഞെടുക്കുവാനുള്ള അവസരങ്ങൾ ഉൾപ്പെടെ സായാഹ്ന ജോലി സമ്പ്രദായത്തിൻ്റെ നിരവധി നേട്ടങ്ങൾ ഡോ. അൽ-റുബയാൻ എടുത്തുപറഞ്ഞു.നിർദേശം നടപ്പിലാക്കുന്നതോടെ രാജ്യത്തെ ഗതാഗതക്കുരുക്ക് കുറയ്ക്കുവാൻ സഹായകമാകുമെന്നും മന്തിസഭ അഭിപ്രായപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top