ദോഹ> ഖത്തർപൊതുമരാമത്ത് അതോറിറ്റി 'അഷ്ഗൽ' തുടർച്ചയായ അഞ്ചാം വർഷവും ബ്രിട്ടീഷ് സേഫ്റ്റി കൗൺസിലിൻ്റെ 10 അന്താരാഷ്ട്ര സുരക്ഷാ അവാർഡുകൾ നേടി. 2024 ലെ ലോക്കൽ ഏരിയസ് ഇൻഫ്രാസ്ട്രക്ചർ പ്രോഗ്രാമിൻ്റെ നിരവധി പ്രോജക്ടുകൾക്കാണ് അവാർഡ്.
ഉം സ്ലാൽ അലി, ഉമ്മു എബൈരിയ വില്ലേജ്, സൗത്ത് ഉമ്മുൽ അമദ്, നോർത്ത് ബു ഫെസ്സെല (പാക്കേജ് 1), അൽ വജ്ബ ഈസ്റ്റ് പ്രോജക്റ്റ് (പാക്കേജ് 3), അൽ ഖീസ നോർത്ത് ആൻഡ് ഈസ്റ്റ് (പാക്കേജ് 2) എന്നിവിടങ്ങളിലെ റോഡുകളും അടിസ്ഥാന സൗകര്യ പദ്ധതിയും വിജയിച്ച പദ്ധതികളിൽ ഉൾപ്പെടുന്നു. ഉമ്മുസ്ലാൽ മുഹമ്മദ് (പാക്കേജ് 1), ഉംസ്ലാൽ മുഹമ്മദിൻ്റെ പടിഞ്ഞാറ് റോഡ് ഗ്രേഡിംഗ് പ്രോജക്റ്റ് (പാക്കേജ് 1), അബു സമ്ര ബോർഡർ ക്രോസിംഗ് പ്രോജക്റ്റ്, ദോഹ ഇൻഡസ്ട്രിയൽ ഏരിയയിലെ ശേഷിക്കുന്ന വർക്കുകളുടെ നിർമ്മാണം, പടിഞ്ഞാറൻ പ്രദേശങ്ങളിലെ റോഡ് മെച്ചപ്പെടുത്തൽ പ്രവൃത്തികൾ, റോഡ്‌സ് പ്രോജക്ട്‌സ് ഡിപ്പാർട്ട്‌മെൻ്റിൻ്റെ ഹെൽത്ത്, സേഫ്റ്റി, വർക്കേഴ്‌സ് വെൽഫെയർ ടീമിൻ്റെ ശ്രമങ്ങളും മെറിറ്റിനൊപ്പം ഇൻ്റർനാഷണൽ സേഫ്റ്റി അവാർഡ് നേടുന്നതിന് സഹായകമായി.
പുരോഗതിയോടുള്ള അതോറിറ്റിയുടെ പ്രതിബദ്ധതയുടെയും തൊഴിലാളികളുടെ ആരോഗ്യവും ജീവിതവും മുൻഗണനയായി നിലനിർത്താനുള്ള പ്രവർത്തനങ്ങൾക്കുമുള്ള അംഗീകാരമാണ് തുടർച്ചയായഅവാർഡ് ലഭിച്ചതെന്ന് അഷ്ഗൽ റോഡ്‌സ് പ്രോജക്ട്സ് ഡിപ്പാർട്ട്‌മെൻ്റ് മാനേജർ സൗദ് അൽ തമീമി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..