22 December Sunday

ലേഖന മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Sep 21, 2024

റസീന ഹൈദർ, ലേഖ ജെസ്റ്റിൻ, ദീപ പ്രമോദ്

ദുബായ് > കാഫ് ദുബായ് സെപ്തംബർ 29ന് ദുബായ് കെഎംസിസിയിൽ വെച്ച് നടത്തുന്ന 'എൻ്റെ പ്രവാസം എൻ്റെ ജീവിതം' പരിപാടിയോടനുബന്ധിച്ച് സംഘടിപ്പിച്ച ലേഖന മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. റസീന ഹൈദറിന് ഒന്നാം സ്ഥാനവും ലേഖ ജെസ്റ്റിന് രണ്ടാം സ്ഥാനവും ദീപ പ്രമോദിന് മൂന്നാം സ്ഥാനവും ലഭിച്ചു. സന്ധ്യ രഘുകുമാറിന് പ്രത്യേക ജൂറി പരാമർശവും ജെനി പോൾ, അൻതാര ജീവ് എന്നിവർക്ക് പ്രോത്സാഹന സമ്മാനവും ലഭിച്ചു.

ബിനു തങ്കച്ചി, പി ശിവപ്രസാദ്, ബീവു കൊടുങ്ങല്ലൂർ എന്നിവർ ചേർന്നാണ് മികച്ച ലേഖനങ്ങൾ തെരഞ്ഞെടുത്തത്. 29 ന് നടക്കുന്ന പരിപാടിയിൽ സമ്മാനങ്ങൾ വിതരണം ചെയ്യും. ലേഖന മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റുകളും പുരസ്കാരങ്ങളും നൽകും.

ദീർഘകാലം പ്രവാസികളായ മൂന്ന് സ്ത്രീകൾ അവരുടെ വ്യത്യസ്തമായ ജീവിത അനുഭവം പറയുന്ന പരിപാടിയാണ് എൻ്റെ പ്രവാസം എൻ്റെ ജീവിതമെന്ന് കാഫിൻ്റെ കോഡിനേറ്റർമാരായ ഉഷ ഷിനോജ്, ഷഫീന അസി, റസീന കെ പി എന്നിവർ അറിയിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top