22 December Sunday

ഒന്നിച്ചോണം നല്ലോണം: ഓണാഘോഷം സംഘടിപ്പിച്ച് പൂർവ വിദ്യാർത്ഥി കൂട്ടായ്മ

വെബ് ഡെസ്‌ക്‌Updated: Monday Oct 21, 2024

മനാമ > കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ 'ഒന്നിച്ചോണം നല്ലോണം' എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു.  മനാമയിൽ നടന്ന പരിപാടിയിൽ അംഗങ്ങളും കുടുംബാംഗങ്ങളും അവതരിപ്പിച്ച കലാപരിപാടികളും ഗാനമേളയും മത്സരങ്ങളും ഓണസദ്യയും ഉണ്ടായി.

ചടങ്ങിൽ ചെയർമാൻ പ്രജി അധ്യക്ഷനായി. സോഷ്യൽ സർവീസ് കൗൺസിലർ അരവിന്ദ് ഓണ സന്ദേശവും നൽകി. ജനറൽ സെക്രട്ടറി ചന്ദ്രകുമാർ നായനാർ സ്വാഗതം പറഞ്ഞു. ഫൈൻ ആർട്‌സ് സെക്രട്ടറി ജിജു പൂളക്കൽ, ജനറൽ ക്യാപ്റ്റൻ സുനിൽ ലോറൻസ്, വൈസ് ചെയർമാൻ ജൂന ദീപക്, ജോയിന്റ് സെക്രട്ടറി സരിത സജീഷ്,  മറ്റു യൂണിയൻ മെമ്പർമാരായ ബിജു ചേറൽ, ജിതേഷ് മമ്പൊയിൽ, പ്രിയേഷ്, സിജേഷ് എന്നിവർ നേതൃത്വം നൽകി.  


കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ ഓണാഘോഷത്തിൽ നിന്ന്
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top