21 October Monday

ഹിഫ ലോഗോ പ്രകാശനവും സോഷ്യൽ മീഡിയ ലോഞ്ചിങ്ങും സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Oct 21, 2024

അൽ ഹസ്സ > അൽ ഹസയിലെ ഫുട്ബാൾ ക്ലബുകളുടെ കൂട്ടായ്മയായ ഹസ ഇന്ത്യൻ ഫുട്ബോൾ അസോസിയേഷ(ഹിഫ)ന് പുതിയ ലോഗോ നിലവിൽ വന്നു. അൽ ഹസ ഇസ്ലാമിക്‌ സെന്റർ ഹാളിൽ സംഘടിപ്പിച്ച യോഗം അൽഹസ ഇസ്ലാമിക്‌ സെന്റർ മലയാളം വിഭാഗം മേധാവിയും ഹിഫ രക്ഷാധികാരിയും ആയ നാസർ മദനി ഉദ്ഘാടനം ചെയ്തു. ഹിഫയുടെ പ്രവർത്തനങ്ങളെ കുറിച്ച് ലോക കേരളാസഭാഗവും നവോദയ കേന്ദ്ര പ്രസിഡന്റും ഹിഫ രക്ഷാധികാരിയുമായ ഹനീഫ മൂവാറ്റുപുഴ സംസാരിച്ചു.

ലോഗോ പ്രകാശനം മാസാ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ഡോക്ടർ സൈതലവി കരുത്തേടത്തും സോഷ്യൽ മീഡിയ ലോഞ്ചിങ് ഹസ ലുലു ഗ്രൂപ്പ് മാനേജർ നൗഷാദ് കണ്ണൂരും നിർവ്വഹിച്ചു. വിശിഷ്ടാതിഥി ബിസിനസ് രംഗത്ത് ഡോക്ടറേറ്റ് നേടിയ മാസാ  ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ  ഡോ. സൈതലവി കരുത്തേടത്തിന് നാസർ മദനി ഹിഫയുടെ  ഉപഹാരവും ഹനീഫ മുവാറ്റുപുഴ പൊന്നാടയും അണിയിച്ചു ആദരിച്ചു. ഹിഫയുമായി സഹകരിക്കുന്ന ഹസയിലെ വിവിധ മലയാളി സംരംഭകരെ യോഗത്തിൽ ആദരിച്ചു.  ഹിഫ പ്രസിഡന്റ് ഷുഹൈബ് അധ്യക്ഷനായ യോഗത്തിൽ  സെക്രട്ടറി ഷിബു ആസാദ് സ്വാഗതം പറഞ്ഞു. ചന്ദ്രബാബു കടയ്ക്കൽ (നവോദയ), ഉമ്മർ കോട്ടയിൽ (ഒഐസിസി), അഷറഫ് ഗസാൽ (കെഎംസിസി )എന്നിവർ സംസാരിച്ചു.  ട്രഷറർ ഷൈജൻ ജോൺ നന്ദി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top